വിജയെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ സഞ്ജയ് ദത്ത് വില്ലൻ വേഷത്തിലെത്തുന്നു. സഞ്ജയ് ദത്തിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം കൂടിയായിരിക്കും ചിത്രം. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം സ്ഥികരീച്ചത്. മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിൽ ഒരുക്കുന്ന ചിത്രമാണ് ദളപതി 67.
സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും.കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം.
അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമാണ് ദളപതി 67 എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്രം സിനിമയിലൂടെ തന്റേതായ യൂണിവേഴ്സ് പ്രഖ്യാപിച്ച ലോകേഷ് ഈ ചിത്രത്തിൽ എന്ത് മാജിക്ക് ആകും കാത്തുവെച്ചിരിക്കുന്നതെന്ന ആകാംക്ഷയും ആരാധകരിലുണ്ട്.