സിനിമയിൽ പെൺമക്കൾക്ക് അവസരം ലഭിക്കാനായി ഏതറ്റം വരെ പോകാനും തയ്യാറാകുന്ന അമ്മമാരുണ്ടെന്ന് നടി ശ്രുതി രജനികാന്ത്. പലരുടെയും സ്വഭാവം കണ്ട് അതിശയിച്ചുപോയിട്ടുണ്ടെന്നും വിട്ടുവീഴ്ചകൾ ചെയ്ത് കിട്ടുന്ന അംഗീകാരങ്ങൾ കാരണം സന്തോഷിക്കാൻ കഴിയില്ലെന്നും താരം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിനോടായിരുന്നു പ്രതികരണം.
‘എന്റെ സ്വഭാവം കാരണം പലരും അവഗണിക്കുന്ന രീതിയിൽ പെരുമാറിയിട്ടുണ്ട്. പക്ഷെ അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. എന്നെ അവഗണിച്ചവർ തന്നെ തിരികെ എന്റെ ജീവിതത്തിൽ വന്നിട്ടുണ്ട്. പക്ഷെ അവരെ അംഗീകരിക്കാൻ ഞാൻ തയ്യാറായിട്ടില്ല. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സമയത്ത് എനിക്കെതിരെ കുറെ ആരോപണങ്ങൾ ഉയർന്നിരുന്നു. പെൺമക്കളെ രാത്രി അന്യപുരുഷൻമാരോടൊപ്പം നിർത്തിയിട്ട് പോകാം, സിനിമയിൽ അവസരം കൊടുത്താൽ മതിയെന്ന് പറയുന്ന അമ്മമാരുണ്ട്. ചിലരെ എനിക്ക് വ്യക്തിപരമായി അറിയാം’