patahan-movie

TAGS

പത്താൻ സിനിമയുടെ വലിയ വിജയത്തിൽ ആരാധകർക്ക് നന്ദി അറിയിച്ച് ഷാരൂഖ് ഖാൻ. ഇത് ബിസിനസ് അല്ല. തികച്ചും പേഴ്‌സണലാണ്. നിങ്ങളെ രസിപ്പിക്കുക എന്നത് ഞങ്ങളുടെ ബിസിനസാണ്. ഞങ്ങൾ അത് വ്യക്തിപരമായി എടുത്തില്ലെങ്കിൽ, ഒരിക്കലും വർക്ക് ആകില്ലെന്നും ഷാരൂഖ് പറഞ്ഞു. ട്വിറ്ററിലൂടെയായായിരുന്നു പ്രതികരണം. ചിത്രം പുറത്തിറങ്ങി ഒരു മാസം കടക്കുന്നതും ബാഹുബലി 2 ഹിന്ദി കളക്ഷനെ മറികടന്ന് ഒരു വലിയ നേട്ടം കൈവരിച്ചിരിക്കുകയാണ്. സംഘ്പരിവാർ സംഘടനകളുടെ ബഹിഷ്‌കരണ ആഹ്വാനം തള്ളിക്കളഞ്ഞ ആരാധകർ കിങ് ഖാന്റെ ചിത്രം കാണാൻ കൂട്ടത്തോടെ തിയേറ്ററുകളിലെത്തിയപ്പോള്‍ റെക്കോർഡുകളും ഭേദിച്ച് മുന്നേറുന്ന കാഴ്ചയാണുള്ളത്. ഒട്ടേറെ എതിര്‍പ്പുകളും ബഹിഷ്‌കരണാഹ്വാനവും ഉണ്ടായിട്ടും ലോകവ്യാപകമായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം മാത്രം 106 കോടിയോളമാണ് നേടിയത്. ഇന്ത്യയില്‍ ആദ്യദിനം 57 കോടിയായിരുന്നു കലക്‌ഷൻ. ഒരു ഹിന്ദി ചിത്രം ഇന്ത്യയില്‍നിന്ന് സ്വന്തമാക്കുന്ന ഏറ്റവുമുയര്‍ന്ന ആദ്യദിന കലക്‌ഷൻ കൂടിയായിരുന്നു ഇത്. റിലീസ് ചെയ്ത് ഒമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗോളതലത്തിൽ 700 കോടി രൂപയാണ് ചിത്രം നേടിയത്. യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ പഠാൻ ആക്‌ഷൻ ത്രില്ലറാണ്. സിദ്ധാർഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.