leopathaan_

TAGS

 ഷാരൂഖാന്‍ ചിത്രം പഠാന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് വിജയ്– ലോകേഷ് കനകരാജ് ചിത്രം ലിയോ. അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങില്‍ യുകെയില്‍ പഠാനെ പിന്നിലാക്കി വിജയ് ചിത്രം. ആദ്യ ദിവസം പഠാന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അഡ്വാന്‍സ് ബുക്കിങ് ലിയോയ്ക്ക് ലഭിച്ചതായാണ് കണക്കുകള്‍. ഒക്ടോബര്‍ 19നാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്.

 

രാജ്യാന്തര വിപണിയില്‍ ചിത്രത്തിന് വലിയ മാര്‍ക്കറ്റാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. അതോടൊപ്പം ചിത്രത്തെപ്പറ്റി ഒരു ചെറുവിവരണം നിര്‍മാതാക്കള്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ ഭീതിജനകമായതും വയലന്‍സി നിറഞ്ഞതുമായ സീനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുതല്‍ കാണാനാകുന്ന തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നാണ് കരുതിയതെന്നും, എന്നാല്‍ 18+ സര്‍‍ട്ടിഫിക്കറ്റാണ് കിട്ടിയതെന്നും നിര്‍മാതാക്കള്‍ പറയുന്നു.

 

ഭീതിപ്പെടുത്തുന്ന ചില രംഗങ്ങള്‍ എടുത്തുകള‍ഞ്ഞിട്ടുണ്ട്. അത് ആസ്വാദനത്തെ ബാധിക്കില്ലന്നും നിര്‍മാതാക്കള്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു. ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, ജോണ്‍ ഏബ്രഹാം എന്നിവര്‍ അഭിനയിച്ച പഠാന്‍ ആഗോളതലത്തില്‍ 1000 കോടിക്കുമേല്‍ കളക്ഷന്‍ നേടിയിരുന്നു. 2021 ല്‍ പുറത്തിറങ്ങിയ മാസ്റ്റര്‍ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തമിഴ് കൂടാതെ ചിത്രം, മലയാളം, ഹിന്ദി, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും തിയറ്ററുകളിലെത്തും. സ‍ഞ്ജയ് ദത്ത് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന് പ്രത്യേകയും സിനിമയ്ക്കുണ്ട്.