NareshPavithra-2-

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോഗേഷും വിവാഹിതരായി. ഇന്നു രാവിലെ താരം ട്വിറ്ററില്‍ പങ്കുവച്ച കല്യാണ വിഡിയോയിലൂടെയാണ് ഏറെകാലമായി സാന്‍ഡല്‍വുഡും ടോളിവുഡും ആകാംക്ഷയോടെ കാത്തിരുന്ന വിവാഹവിവരം പുറംലോകമറിയുന്നത്. തങ്ങളുടെ പുതിയ ജീവിതയാത്രയ്ക്ക് എല്ലാവരുടെയും അനുഗ്രഹം വേണമെന്ന കുറിപ്പോടെ ലോഗേഷാണു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. അത്യാഡംബരപൂര്‍വം പരമ്പരാഗത രീതിയിലുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം.

 

വിവാദമായ പ്രണയം

 

തെലുങ്കിലെ മുന്‍നിര നടന്‍മാരില്‍ ഒരാളാണ് നരേഷ്. തെലുങ്ക് കന്നഡ ചിത്രങ്ങളില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണു പവിത്ര ലോഗേഷ്. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലൂടെയാണ് പ്രണയബന്ധം വളരുന്നത്. നരേഷിന്റെ നാലാമത്തെയും പവിത്രയുടെ മൂന്നാമത്തെയും വിവാഹം കൂടിയാണിത്. എന്നാല്‍ മുന്‍ഭാര്യ രമ്യാ രഘുപതിയില്‍ നിന്നു നരേഷിന് ഇതുവരെ വിവാഹ മോചനം ലഭിച്ചിട്ടില്ലെന്നാണു ടോളിവുഡിലെ റിപ്പോര്‍ട്ടുകള്‍. തന്റെ ഭര്‍ത്താവിനെ തട്ടിയെടുക്കാന്‍ പവിത്ര ശ്രമിക്കുന്നുവെന്നാരോപിച്ച് രമ്യാ രഘുപതി ഇരുവരും താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കയറി മര്‍ദിച്ചതു വന്‍ വിവാദമായിരുന്നു. 2021 മുതല്‍ ഇരുവരും ലിവ്–ഇന്‍ റിലേഷനിലായിരുന്നുന്നു.

 

Naresh and Pavithra Lokesh have tied the knot