TAGS

ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി സിനിമാ നിര്‍മാണത്തിലേക്കും കടക്കുന്നു. ധോണി എന്‍റര്‍ടെയ്ന്‍‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന തമിഴ് ചിത്രം ‘ലെറ്റ്സ് ഗെറ്റ് മാരീഡി’ന്റെ ഫസ്റ്റ് ലുക്് പോസ്റ്റര്‍ താരം തന്നെയാണ് പുറത്തുവിട്ടത്. 

 

വിവാഹ മോതിരത്തിനുള്ളില്‍ നായകന്‍  ഹരീഷ് കല്യാണ്‍, നായിക ഇവാന, നാദിയാ മൊയ്തു എന്നിവര്‍ നില്‍ക്കുന്ന പോസ്്റ്റര്‍ ആണ് പുറത്തുവിട്ടത്. ലെറ്റ്സ് ഗെറ്റ് മാരീഡ് അഥവ  LGM ധോണി എന്‍റര്‌‍ ടെയ്ന്‍മെന്റിന്റെ ബാനറില്‍  ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും ആദ്യ സംരംഭം ആണ്.  കുടുംബബന്ധങ്ങളുടെ കഥപറയുന്ന കോമഡി ചിത്രമായിരിക്കും എല്‍ജിഎം എന്ന് ധോണി എന്‍റര്‍ടെയ്‍മെന്റ് അവകാശപ്പെടുന്നു. രമേശ് തമിഴ്മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യോഗി ബാബുവും മിര്‍ച്ചി വിജയും പ്രധാന വേഷങ്ങളിലെത്തുന്നു. 

 

ms dhoni unveils first look poster of his first tamil movie