ചലച്ചിത്രമേഖലയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന വിധത്തില്‍ വളരുന്ന വ്യാജ സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്കെതിരെയുള്ള ക്യാംപെയ്നില്‍ അണിചേര്‍ന്ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മനോരമമാക്സ്. വി.കെ പ്രകാശ് സംവിധാനം ചെയ്ത 'ലൈവ്' എന്ന ചിത്രം സ്ട്രീം ചെയ്താണ് മനോരമമാക്സ് ഇതില്‍ പങ്കാളിയായത്. മംമ്ത മോഹന്‍ദാസ്, ഷൈന്‍ ടോം ചാക്കോ, പ്രിയ വാരിയര്‍ എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം മനോരമമാക്സില്‍ മാത്രമാണ് ലഭ്യമാകുക. 

 

രസകരവും പുതുമയാര്‍ന്നതുമായ വിഡിയോ വഴിയാണ് ചിത്രത്തിലെ താരങ്ങള്‍ വ്യാജപതിപ്പുകള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കാളികളായത്. ക്യാംപെയ്ന്റെ ഭാഗമായി നിര്‍മിച്ച പ്രത്യേക വിഡിയോയില്‍ 'ലൈവ്' സിനിമ ഫ്രീ ആയി കാണാമെന്ന് എഴുതിക്കാണിക്കുന്നുണ്ട്. ഉടന്‍ തന്നെ ചിത്രം ആരംഭിക്കുന്നുമുണ്ട്. എന്നാല്‍ മിനിറ്റുകള്‍ കഴിഞ്ഞ് സിനിമയില്‍ രസം പിടിച്ച് വരുന്നതോടെ വലിയ ട്വിസ്റ്റാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്. തുടര്‍ന്ന് വ്യാജപതിപ്പുകളെ കരുതിയിരിക്കണമെന്നും  നിയമപരമായി സിനിമ കാണാന്‍ തയ്യാറാകണമെന്നും അതിനായി മനോരമമാക്സ് ഡൗണ്‍ലോഡ് ചെയ്യാനും പ്രിയാവാരിയറടക്കമുള്ളവര്‍ ആഹ്വാനം ചെയ്യുന്നു. താരങ്ങള്‍ തന്നെ നേരിട്ട് പ്രേക്ഷകരോട് സംവദിക്കുന്ന രീതി ഉപയോഗിച്ചതിലൂടെ കൂടുതല്‍ ശക്തമായി ബോധവല്‍ക്കരണം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


നിയമപരമായ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളെ വളര്‍ത്താനും വ്യാജന്‍മാരെ ചെറുക്കാനുമുള്ള ചലച്ചിത്രമേഖലയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ ക്യാംപെയിനിലൂടെ വ്യക്തമാകുന്നത്. ചലച്ചിത്രപ്രേമികള്‍ക്ക്, സിനിമയെ ഗൗരവമായി സമീപിക്കുന്നവര്‍ക്ക് ഏറ്റവും നവ്യമായ കാഴ്ചാനുഭവം നല്‍കുന്ന ഒടിടി പ്ലാറ്റ്ഫോമാണ് മനോരമമാക്സ്. ഏറ്റവും മികച്ച സിനിമകള്‍, ദൃശ്യചാരുതയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനൊപ്പം വ്യാജപതിപ്പുകളെ ഫലപ്രദമായി ചെറുക്കുന്നതിലും മനോരമമാക്സ് ജാഗരൂകമാണ്. 

 

'Live' streaming on Manoramamax