സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ ഏറ്റവും പുതിയ ചിത്രം വേട്ടൈയ്യന്‍റെ ഒടിടി റിലീസ്  നവംബര്‍ ഏഴിന്. അമിതാഭ് ബച്ചനും മഞ്ജു വാരിയരും ഫഹദ് ഫാസിലും റാണ ദഗ്ഗുബട്ടിയും ഉള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന വേട്ടൈയ്യന്‍ ഈമാസം പത്തിനാണ് തിയറ്ററുകളിലെത്തിയത്. തുടക്കത്തില്‍ മികച്ച കലക്ഷന്‍ നേടിയെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ പ്രതീക്ഷിച്ചത്ര ചലനമുണ്ടാക്കാന്‍ ചിത്രത്തിനായില്ല. എന്നാല്‍ ഒടിടിയില്‍ എത്തുമ്പോള്‍ കഥ മാറുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. Also Read : സ്വപ്നം പോലെ തുടക്കം; വേട്ടൈയ്യനിലെ മലയാളി വില്ലന്‍

ആമസോണ്‍ പ്രൈമിലാണ് വേട്ടൈയ്യന്‍ സ്ട്രീം ചെയ്യുന്നതെന്നാണ് വിവരം. ദീപാവലി കഴിഞ്ഞാണെങ്കിലും ദീപാവലി റിലീസ് എന്ന നിലയിലാണ് ചിത്രം എത്തിക്കുന്നത്. നവംബര്‍ ഏഴിന് അര്‍ധരാത്രി 12ന് സ്ട്രീമിങ് തുടങ്ങും. 90 കോടി രൂപ നല്‍കിയാണ് വേട്ടൈയ്യന്‍റെ സ്ട്രീമിങ് റൈറ്റ്സ് ആമസോണ്‍ സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 300 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ചിത്രം റിലീസ് ചെയ്ത് ആദ്യ 15 ദിവസം ഇന്ത്യയിലെ തിയറ്ററുകളില്‍ നിന്ന് കലക്ട് ചെയ്തത് 141 കോടി രൂപയായിരുന്നു. ആകെ 235 കോടിയും. Also Read: വേട്ടൈയ്യന്‍ ഒടിടിയില്‍ വരുന്നു...

ടി.ആര്‍.ജ്ഞാനവേല്‍ സംവിധാനം ചെയ്ത കുറ്റാന്വേഷണചിത്രമാണ് വേട്ടൈയ്യന്‍. രജനികാന്ത് എന്‍കൗണ്ടര്‍ സ്പെഷലിസ്റ്റിന്‍റെ വേഷത്തില്‍ എത്തുന്ന വേട്ടൈയന്‍ അമിതാഭ് ബച്ചന്‍റെ ആദ്യ തമിഴ് ചിത്രമാണ്. ഋതിക സിങ്, അഭിരാമി, ദുഷാര വിജയന്‍, രോഹിണി തുടങ്ങിയ പ്രമുഖരും ചിത്രത്തിലുണ്ട്. ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മാണം.

ENGLISH SUMMARY:

Superstar Rajinikanth's latest film Vettaiyyan will premiere on OTT platform Amazon Prime on November 7. The film, which stars a massive cast including Amitabh Bachchan, Manju Warrier, Fahadh Faasil, and Rana Daggubati, was released in theaters on October 10. Despite an initially strong box office performance, the film's momentum slowed, but the makers are hopeful for a successful OTT release. Vettaiyyan, directed by T.R. Gnanavel, is a crime thriller where Rajinikanth plays an encounter specialist, and it marks Amitabh Bachchan's first Tamil film.