മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ വിശേഷങ്ങള്‍ പങ്കുവെച്ച് ന‌ടന്‍ കൈലാഷ്. സിനിമയില്‍ വരുന്നതിന് മുന്‍പ് ഇവന്‍റ് മാനേജ്മെന്‍റ് നടത്തിയിരുന്നതിനാല്‍ സംഘാടന പരിപാടികള്‍ ഏറ്റെടുക്കാന്‍ തനിക്ക് താല്‍പര്യമാണെന്ന് താരം പറയുന്നു. ‘ ചുമതലകള്‍ ഏറ്റെടുക്കാന്‍ വലിയ ഇഷ്ടമാണ്. ഇങ്ങിനത്തെ സാഹചര്യത്തില്‍ നമുക്ക് എല്ലാവരെയും വിളിക്കാം.. നമ്മള്‍ ആരാധനയോടെ കാണുന്ന നമ്മുടെ പ്രിയപ്പെട്ട ആളുകളോട് ഇടപെടാന്‍ കിട്ടുന്ന നല്ലൊരു അവസരമാണ്’. അതുകൊണ്ട് അതിയായ സന്തോഷമെന്നും താരം പറയുന്നു. പാട്ടും ഡാന്‍സും തുടങ്ങി എല്ലാത്തിലും പ്രഗല്‍ഭരായ കലാകാരന്‍മാരാണ് അവതരിപ്പിക്കുന്നത്. അതിനാല്‍ പരിപാടി ഏറ്റവും മികച്ചതാവുമെന്നും കൈലാഷ് പറയുന്നു. വിഡിയോ കാണാം

Actor Kailash speaks about Mazhavil Manorama Entertainment Award and Film