sunil-sukhada-mea2023

പോര്‍തൊഴില്‍ എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകര്‍ക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചെന്ന് നടൻ സുനിൽ സുഖദ. വ്യത്യസ്തമായൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നും താരം. ‘മലയാളികളില്‍ നിന്നം വളരെ നല്ല  അഭിപ്രായം ലഭിച്ചു. ആളുകള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അണിയറ പ്രവര്‍ത്തകരും കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടില്ല’ അദ്ദേഹം പറയുന്നു. സന്തോഷ് കീഴാറ്റൂര്‍ , നിഖില വിമല്‍ എന്നിവരാണ് മലയാളത്തില്‍ നിന്ന് ചിത്രത്തില്‍ അഭിനയിച്ച മറ്റ് താരങ്ങള്‍ . 

 

‘ഒടിടിയില്‍ വന്നതിന് ശേഷം ചർച്ചയുണ്ടായി. എന്നാലും തിയേറ്ററിൽ  ഇരുന്ന കാണേണ്ട ചിത്രമാണ് പോർതൊഴിൽ. ഇത്തരം സിനിമകള്‍ മിസ് ചെയ്യരുത് എന്നാണ് പറയാനുള്ളത്’. പൊറോട്ട് നാടകം , അയ്യര് കണ്ട ദുബായ് എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.