ലക്ഷദ്വീപിന്റെ പാരിസ്ഥിതിക പരിരക്ഷ പ്രമേയമാക്കി നഡിയത്ത് പ്രൊഡക്ഷന്റെ ബാനറിൽ പുറത്തിറക്കിയ ഹസ്വ ചിത്രം ‘ബെഞ്ചാൽ’ ദ്വീപുകളുടെ പാരിസ്ഥിതിക നിലനിൽപ്പിനെ തന്നെ അപകടപ്പെടുത്തുന്ന മാനുഷിക കടന്നുകയറ്റത്തിനെതിരെ നിരവധി ചോദ്യങ്ങൾ ഉയർത്തുകയാണ്.
ലക്ഷദ്വീപ് വ്ലോഗര്‍ യുട്യൂബ് ചാനലിൽ പുറത്തിറക്കിയ ചിത്രം പ്രമേയം കൊണ്ടും അണ്ടർ വാട്ടർ രംഗങ്ങൾ ഉൾപ്പെടെയുള്ള സാങ്കേതിക മികവ് കൊണ്ടും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയാണ്.
ചിത്രത്തിന്റെ നിർമ്മാണം, സംവിധാനം, സംഗീതമുൾപ്പെടെ ഭൂരിഭാഗം അണിയറ പ്രവർത്തകരും ലക്ഷദ്വിപുകാരാണ്. നെടിയത്ത് പ്രൊഡക്ഷന്‍സ് ഒസിലാക് എന്റര്‍ടൈന്‍മെന്റുമായി സഹകരിച്ച് നിര്‍മിച്ച ചിത്രത്തിന്റെ സംവിധായകനും ഛായാഗ്രാഹകനും കെ ആർ നവാസാണ്.
തിരക്കഥ എഴുതിയ കേഗ്, എഡിറ്റര്‍ ഇമാം ഇമ്മി, ബി.ജി.എം ഇജാസ് കെ.ആര്‍, സൗണ്ട് ഡിസൈനർ ഋഷികേഷ് രാഘവന്‍, വരികള്‍ എഴുതി പാടിയത് ഔരി റഹ്‌മാന്‍ ഒപ്പം, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മുഹമ്മദ് സാദിഖ്, സഫറുള്ള, ആസിഫ് ഷാ മസൂദ്, Dr. റിയാസ്,സല്‍സബീല്‍, ബി.എച്ച് സിദ്ദീഖുവ്വ, നസീമുദ്ദീന്‍, റിയാസ് എന്നിവരാണ്.