സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ഏറ്റെടുത്തിരുന്ന ചിത്രമായിരുന്നു ലിയോ. ഗംഭീര കളക്ഷന്‍ റിപ്പോര്‍ട്ടും ഒപ്പം മികച്ച പ്രതികരണവുമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്‌സോഫീസില്‍ വന്‍ കുതിപ്പാണ് ലോകേഷ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ‘ലിയോ’ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയുടെ ആവേശം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ ആരാധകരെ ആവേശം കൊള്ളിച്ചുകൊണ്ട് ലോക്കിവേഴ്സ് 2.0 തീം മ്യൂസിക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അനിരുദ്ധ് രവിചന്ദർ തന്നെയാണ് തീം മ്യൂസിക്കും കമ്പോസ് ചെയ്തിരിക്കുന്നത്.
വിഡിയോ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം തന്നെ മ്യൂസിക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പത്ത് മണിക്കൂറിനുള്ളിൽ 2 മില്ല്യണിലധികം വ്യൂസ് തീം മ്യൂസിക്കിന് ലഭിച്ചു.
വിക്രം, കൈതി, ലിയോ എന്നീ ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന്റെ മിക്സാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആരാധകരെ ആവേശം കൊള്ളിച്ച ലിയോയും റോളക്സും വിക്രമും ദില്ലിയും ഒറ്റ ഫ്രെയിമിൽ വന്നതിന്‍റെ ആവേശത്തിലാണ് ആരാധകര്‍.
Lokiverse 2.0 Theme Video goes viral on socialmedia