neru-mammutty4

 

neru-mammutty2

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം നേരിന് ആശംസയുമായി മമ്മൂട്ടി. പ്രിയ സഹോദരന്‍ ലാലിന് എല്ലാ ആശംസകളും എന്ന് ഫെയ്സ്ബുക്കില്‍ അദേഹം കുറിച്ചു.  ചിത്രത്തിന്‍റെ പോസ്റ്ററും മമ്മൂട്ടി സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. ചിത്രം നാളെ തിയറ്ററിലെത്തും.

 

 ദൃശ്യം, ദൃശ്യം 2 , ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നേര്. അഭിഭാഷകനായാകും മോഹൻലാൽ ചിത്രത്തിൽ എത്തുകയെന്നാണ് സൂചന. നേര് ഒരു കോർട്ട് റൂം ഡ്രാമയാണ്. ദൃശ്യം അല്ല നേര്. കോടതിമുറിയിലെ വാദപ്രതിവാദങ്ങളാണ് സിനിമയിലെ വിഷയമെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്ത്തകര്‍ നല്‍കുന്ന സൂചന. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. വിഷ്‍ണു ശ്യാമാണ് സംഗീത സംവിധാനം.