'നേരി'ലെ അഭിനയത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അനശ്വരാ രാജന്. നിങ്ങളെല്ലാവരുടേയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നു എന്നാണ് അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഈ നേരിനും ഈ നേരത്തിനും നന്ദി! നിങ്ങളെല്ലാവരുടെയും സ്നേഹവും പ്രശംസയും എന്നെ ഒരു തിരയെന്ന പോലെ ആശ്ലേഷിക്കുന്നുണ്ട്, ആശ്വസിപ്പിക്കുന്നുണ്ട്. എല്ലാവരോടും സ്നേഹം. നിങ്ങളോടൊപ്പം നിങ്ങളുടെ കൂടെ വളര്‍ന്നവളാണ് ഞാന്‍, കൂടെയുണ്ടാവണം, അനശ്വര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് എന്ന നിലയിലാണ് നേരിലെ കഥാപാത്രം വിലയിരുത്തപ്പെടുന്നത്. അനശ്വരയുടെ അഭിനയത്തെ പ്രശംസിച്ച കമന്റുകളാണ് സമൂഹമാധ്യമങ്ങളിലും നിറയുന്നത്.