TOPICS COVERED

ആവേശം സംവിധായകന്‍ ജിതു മാധവന്‍റെ രചനയില്‍ സജിന്‍ ഗോപു നായകനാവുന്ന ചിത്രം വരുന്നു. 'പൈങ്കിളി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. അനശ്വര രാജന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ഫഹദ് ഫാസിലും ജിതു മാധവനും ചേര്‍ന്നാണ്. 

വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യും. സജിൻ ഗോപു ആദ്യമായി നായകനായെത്തുന്ന ചിത്രം കൂടിയാണ് പൈങ്കിളി. ചന്തു സലീംകുമാർ, അബു സലിം, ജിസ്മ വിമൽ, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാൻ, അശ്വതി ബി, അമ്പിളി അയ്യപ്പൻ, പ്രമോദ് ഉപ്പു, അല്ലുപ്പൻ, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കർ, സുനിത ജോയ്, ജൂഡ്സൺ, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടൻ, അരവിന്ദ്, പുരുഷോത്തമൻ, നിഖിൽ, സുകുമാരൻ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.