ranjini-haridas

ക്രിസ്മസിന്‍റെ അടുത്തദിവസം തന്നെ ആശുപത്രിയില്‍ പ്രവേശിക്കേണ്ടി വന്നു എന്ന കുറിപ്പുമായി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. കയ്യിൽ ഡ്രിപ് ഇട്ടതിന്‍റെ ചിത്രവും പങ്കുവച്ചാണ് താന്‍ ആശുപത്രിയില്‍ ആണെന്ന വിവരം രഞ്ജിനി അറിയിച്ചത്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ആണെങ്കില്‍ പോലും  അപ്പോൾ തന്നെ ശ്രദ്ധ നൽകി ചികിത്സിച്ചു മാറ്റിയില്ലെങ്കിൽ പ്രശ്നമാവും എന്നാണ് ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിൽ രഞ്ജിനി കുറിച്ചിരിക്കുന്നത്.

നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങൾ ഈ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. കുറേ നാളുകൾക്ക് മുന്‍പ് തന്നെ പ്രശ്നം തോന്നിയിരുന്നെങ്കിലും അന്ന് അവ​ഗണിക്കുകയായിരുന്നു. ആഘോഷങ്ങൾക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്നത്തിന്റെ ​ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുള്ളിൽ എല്ലാം ശരിയാകും എന്നും പോസ്റ്റില്‍ രഞ്ജിനി കൂട്ടിച്ചേര്‍ത്തു.

ക്രിസ്മസ് നല്ലരീതിയില്‍ തന്നെ ആഘോഷിച്ചു. എന്നാല്‍ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമർജൻസി റൂമിൽ കയറേണ്ടി വരികയെന്നത് അത്ര നല്ല കാര്യമല്ല എന്നും ആളുകളെ ഓർമപ്പെടുത്തിക്കൊണ്ടാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Ranjini Haridas admitted in hospital