ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് ‘ഭ്രമയുഗം. ചിത്രത്തിന്‍റെ ഓരോ അപ്ഡേഷനും വന്‍സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ചിത്രത്തിന്‍റെ പുത്തന്‍പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്‍റെ അടുത്ത പോസ്റ്ററാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മമ്മൂട്ടിയാണ് തന്‍റെ സോഷ്യല്‍മീഡിയ പേജുകളില്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
ചോര ഒലിക്കുന്ന ദേഹവും കയ്യിലൊരു തീപന്തവുമായി നില്‍ക്കുന്ന സിദ്ധാര്‍ഥ് ഭരതനാണ് പോസ്റ്ററിലുള്ളത്. മുന്‍പ് ഇറക്കിയ പോസ്റ്റര്‍ പോലെ തന്നെ ബ്ലാക്ക് അന്‍ഡ് വൈറ്റില്‍ തന്നെയാണ് പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതിനു മുന്‍പ് അര്‍ജുന്‍ അശോകന്‍റെ പോസ്റ്റും ഭ്രമയുഗം ടീം പുറത്തുവിട്ടിരുന്നു. ഇതുവരെയുള്ള എല്ലാ പോസ്റ്ററും ബ്ലാക്ക് അന്‍ഡ് വൈറ്റ് ആയതുകൊണ്ടുതന്നെ ചിത്രവും അത്തരത്തിലായിരിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.
ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം, കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമാണ് പൂർത്തീകരിച്ചത്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണ് ‘ഭ്രമയുഗം’.
Bramayugam new poster goes viral on social media