rasthaposter

ഒമാനിലെ റൂബ്‌ അൽ ഖാലി മരുഭൂമിയിൽ നടന്ന സംഭവ കഥയെ അടിസ്ഥാനമാക്കി അനീഷ് അൻവർ സംവിധാനം ചെയ്ത ചിത്രം രാസ്ത നാളെ കേരളത്തിലെ തിയേറ്ററുകളിലേക്കെത്തുന്നു. അതിസാഹസികമായ ചിത്രീകരണ രംഗങ്ങൾ ആണ് റൂബ്‌ അൽ ഖാലി മരുഭൂമിയുടെ പശ്ചാത്തലത്തിൽ ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്‌. മലയാളികൾക്കൊപ്പം ഒമാൻ ജനതയുടെ പങ്കാളിത്തം അരങ്ങിലും അണിയറയിലും നൽകിയ ചിത്രമാണിത്. തന്റെ അമ്മയെ അന്വേഷിച്ചു ഗൾഫിലേക്കെത്തുന്ന ഒരു പെൺകുട്ടിയുടെ ജീവിത യാത്രയിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കഥ പ്രേക്ഷകർക്ക് തിയേറ്ററിൽ പുത്തൻ ആസ്വാദനം നൽകുമെന്നുറപ്പാണ്.

 

പുതുവർഷത്തിൽ ആദ്യം റിലീസാകുന്ന ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഗാനങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒമാനിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമായ രാസ്തയിൽ അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സാങ്കേതിക പ്രവർത്തകരുടെ മികവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്ന ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘാ നാരായണൻ, ആരാധ്യാ ആൻ, ഇർഷാദ്, സുധീഷ്, ടി ജി രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ 

ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന 'രാസ്ത'യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

 

രാസ്തയുടെ എഡിറ്റിങ് നിർവഹിക്കുന്നത് അഫ്തർ അൻവർ ആണ്. പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച  മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്.

 

ഛായാഗ്രഹണം : പ്രേംലാൽ പട്ടാഴി, മേക്കപ്പ് : രാജേഷ് നെന്മാറ, ശബ്ദരൂപകല്പന : എ.ബി. ജുബ്, കളറിസ്റ്റ് : ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജർ : ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ് : ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം : ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് : രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ : രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളർ : ഹോച്ചിമിൻ കെ.സി, ഡിസൈൻ : കോളിൻസ് ലിയോഫിൽ, മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ : പ്രതീഷ് ശേഖർ.