സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ് നടന്‍ വിജയ്‌യുടെ പുതിയ ലുക്ക്. ക്ലീന്‍ ഷേവില്‍ ഒരു പക്ഷേ താരത്തെ കാണുന്നത് ഇതാദ്യമായായിരിക്കും. ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് വിജയ്‌യുടെ ഈ പുതിയ ഭാവം. കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നുവരെ ആരാധകരുടെ കമന്റുകളുണ്ട്.  

 

വെങ്കട്ട് പ്രഭു ചിത്രത്തിന്റെ ഷൂട്ടങ്ങിനിടെ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഒരു വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ടൈം ട്രാവല്‍ ചിത്രമായ ഗോട്ടിന്റെ ഒരു വേളയില്‍ താടിയും മീശയും വെച്ച വിജയ്‌യെ ആണ് കാണുന്നതെങ്കില്‍ ചെറിയ പ്രായത്തില്‍ ക്ലീന്‍ഷേവായാണ് എത്തുന്നത്. ആരാധകരിലൊരാള്‍ പങ്കുവെച്ച വിഡിയോ ആണിത്. വൈറ്റ് ഷര്‍ട് ധരിച്ചാണ് വിജയ് എത്തിയത്. ആരാധകരെ നോക്കി ചിരിക്കുന്നതും തന്റെ തനതായ ശൈലിയില്‍ അഭിവാദ്യം ചെയ്യുന്നതും വിഡിയോയില്‍ കാണാം. 

 

ചെന്നൈ, ശ്രീലങ്ക, ഇസ്താംബുള്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. മീനാക്ഷി ചൗധരി, സ്നേഹ, പ്രഭുദേവ,ലൈല,യോഗിബാബു, ജയറാം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.