പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരില്‍ തഞ്ചാവൂരില്‍ സ്കൂള്‍ വരാന്തയില്‍ അധ്യാപികയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട് ചിന്നമനെ സ്വദേശി 26കാരി രമണിയ്ക്കാണ് ദാരുണാന്ത്യം . പ്രതി മദന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്കൂള്‍വരാന്തയില്‍ വച്ചാണ് കുട്ടികളുടെ പ്രിയ അധ്യാപികയെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. 

പ്രണയാഭ്യര്‍ത്ഥനയും വിവാഹാഭ്യര്‍ത്ഥനയും നിരസിച്ചതാണ് ഈ ക്രൂരകൃത്യത്തിനു കാരണമായത്. തഞ്ചാവൂര്‍ മല്ലിപട്ടണത്തെ സര്‍ക്കാര്‍ സ്കൂളിലാണ് ദാരുണസംഭവം നടന്നത്. കത്തിയുമായെത്തിയ മദന്‍കുമാര്‍ സ്കൂള്‍ വരാന്തയിലേക്ക് അതിക്രമിച്ചുകടന്ന് രമണിയുടെ കഴുത്തില്‍ ആഞ്ഞ് കുത്തുകയുമായിരുന്നു. ഉടന്‍ തന്നെ സഹഅധ്യാപകര്‍ ചേര്‍ന്ന് രമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മദന്‍കുമാറിനെ സ്കൂളിലുള്ളവരെല്ലാം ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൃത്യത്തിനു പിന്നില്‍ പ്രണയപ്പകയാണെന്ന് വ്യക്തമായത്. ഇരുവരും ചിന്നമനെ സ്വദേശികളാണ്. മദന്‍കുമാറിന് രമണിയോടുള്ള ഇഷ്ടം മാതാപിതാക്കളെയും അറിയിച്ചിരുന്നു. മാതാപിതാക്കള്‍ പക്ഷേ ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് ഈ വിഷയത്തില്‍ ഇനി ഒന്നും പ്രതീക്ഷിക്കേണ്ടെന്നും വിവാഹം നടക്കില്ലെന്നും ഗ്രാമത്തിലെ ചില മുതിര്‍ന്ന ആളുകള്‍ ഉള്‍പ്പെടുന്ന മധ്യസ്ഥസംഘം ഇന്നലെ മദന്‍കുമാറിനെ കണ്ടു പറഞ്ഞിരുന്നു. ഈ പകയെത്തുടര്‍ന്നാണ് മദന്‍കുമാര്‍ രമണിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. നാലു മാസം മുന്‍പാണ് രമണി മല്ലിപട്ടണം സ്കൂളില്‍ അധ്യാപികയായി ജോലിക്കുചേര്‍ന്നത്.

A teacher was stabbed to death in a classroom in Thanjavur for rejecting a love proposal:

A teacher was stabbed to death in a classroom in Thanjavur for rejecting a love proposal. The tragic end happened to 26-year-old Ramani from Chinnamane, Tamil Nadu.