നടി സ്വാസിക വിജയ്ക്ക് വിവാഹം. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് സ്വാസികയുടെ വരൻ. പ്രണയവിവാഹമാണ്. ഈ മാസം 26ന് തിരുവനന്തപുരത്താണ് വിവാഹം. 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.  തിരുവനന്തപുരം സ്വദേശിയാണ് പ്രേം.

 

 മൂവാറ്റുപുഴ സ്വദേശിയായ സ്വാസിക വിജയകുമാറിന്റെയും ഗിരിജയുടെയും മകളാണ്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാര്‍ത്ഥ പേര്.സിനിമയില്‍ വന്നതിന് ശേഷമാണ് പേര് സ്വാസിക എന്ന് മാറ്റിയത്. . 2009ൽ വൈഗൈ എന്ന തമിഴ് ചിത്രമാണ് ആദ്യ സിനിമ. ചിത്രത്തിലെ നായികയയാിരുന്നു സാസ്വിക.  2010ൽ ഫിഡിൽ എന്ന സിനിമയിലൂടെ സ്വാസിക മലയാളത്തിലും തുടക്കമിട്ടു. ആ വർഷം തന്നെ ഗോരിപാളയം എന്ന തമിഴ് ചിത്രത്തിലും നായികയായി.  മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 

 

പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. ചതുരത്തിലെ അഭിനയം വന്‍ പ്രേക്ഷക പ്രശംസയും ഒപ്പം വിമര്‍ശനവും നേരിട്ടിരുന്നു.നിരവധി പരസ്യചിത്രങ്ങളിലൂടേയും ചെലിവിഷന്‍ സീരിയലുകളിലൂടേയും സുപരിചിതനാണ് പ്രേം.