vijay-new
  • 4.7 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗതയിലെത്തും
  • 5.3 മീറ്റര്‍ നീളവും 1.9 മീറ്റര്‍ വീതിയുമുള്ള വാഹനം
  • പിന്‍ സീറ്റില്‍ 32 ഇഞ്ച് തിയേറ്റര്‍ സ്ക്രീന്‍

ആഡംബര വാഹനങ്ങളോട് ഏറെ താല്‍പര്യമുള്ള താരമാണ് തമിഴ് സൂപ്പര്‍താരം വിജയ്. നിരവധി ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണ് താരത്തിന്‍റെ ഗ്യാരേജ്. ഇപ്പോഴിതാ പുതിയ ഇലക്ട്രിക് ആഡംബര വാഹനം വിജയ് സ്വന്തമാക്കിയെന്നാണ് പുതിയ റിപ്പോര്‍‌‌ട്ടുകള്‍.

bmw-23

 

vijay-interior-23

ജര്‍മന്‍ ആഡംബര വാഹനനിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ ഐ7 എക്സ് ഡ്രൈവ് 60 എന്ന മോഡലാണ് വിജയ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.2.5 കോടി രൂപയാണ് ഈ ആഡംബര വാഹനത്തിന്‍റെ ഇന്ത്യയിലെ വില. റോള്‍സ് റോയ്സ് ഗോസ്റ്റ് , ഓഡി എ8, ബിഎംഡബ്ല്യു 7 സീരീസ്, റേഞ്ച് റോവര്‍ ഇവോക്ക്, വോള്‍വോ എക്സ് സി 60. ഫോര്‍ഡ് മസ്താങ്, എന്നീ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വിജയ് യു‌ടെ ആഡംബര ഗ്യാരേജിലേക്കാണ് ബിഎംഡബ്ല്യു ഐ7 എത്തുന്നത്.

theatre-screen-23

 

5.3 മീറ്റര്‍ നീളവും 1.9 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ വാഹനമാണ് വിജയ് സ്വന്തമാക്കിയ ബിഎംഡബ്ല്യു ഐ7എക്സ് ഡ്രൈവ് 60.ആത്യാഡംബരമാണ് വാഹനത്തിന്‍റെ ഉള്‍വശം. ലെതറില്‍ തീര്‍ത്ത സീറ്റുകള്‍, ഡോര്‍പാഡുകള്‍ എന്നിവ വാഹനത്തിന് പ്രീമിയം ഫീല്‍ നല്‍കുന്നു. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക സൗകര്യങ്ങളും ബിഎംഡബ്ല്യു ഒരുക്കിയി‌‌‌ട്ടുണ്ട്. യാത്രക്കാര്‍ക്ക് കിടക്കാവുന്ന തരത്തില്‍ റിക്ലെയിനിങ്ങ് ഫീച്ചറുള്ള സീറ്റുകളില്‍ മസാജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

 

യൂട്യൂബ് , ആമസോണ്‍ പ്രൈം എന്നിങ്ങനെയുള്ള ആപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന 32 ഇഞ്ച് തിയേറ്റര്‍ സ്ക്രീനാണ് പിന്‍സീറ്റിലെ പ്രധാന ആകര്‍ഷണം. ഈ സ്ക്രീനിനൊപ്പം ബോവേഴ്സ് ആന്‍ഡ് വില്‍ക്കിന്‍സിന്‍റെ 18 സ്പീക്കര്‍ മ്യൂസിക സിസ്റ്റം കൂടിയാകുന്നതോ‌‌‌ടെ അക്ഷരാര്‍ത്ഥത്തില്‍ തിയേറ്റര്‍ ആയി മാറും ഐ7 ന്‍റെ ഉള്‍വശം. ആം റെസ്റ്റിലും ഉള്‍വശത്തെ വിവിധ കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ടച്ച് സ്ക്രീന്‍ കണ്‍ട്രോള്‍ പാനല്‍ നല്‍കിയി‌‌ട്ടുണ്ട്.

 

544 ബിഎച്ച്പി കരുത്തും 745 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ ഇലക്ട്രിക് മോ‌ട്ടോറുകളാണ് വാഹനത്തെ ചലിപ്പിക്കുന്നത്. 4.7 സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്നും നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് വാഹനം കുതിച്ചു കയറും. ഒറ്റ ചാര്‍ജിങ്ങില്‍ 625 കിലോമീറ്റര്‍ ദൂരം വാഹനം സഞ്ചരിക്കു