Mamta

മലയാളത്തിലെ വാഹന പ്രേമികളായ താരങ്ങളില്‍ ഒരാളാണ് നടി മംമ്ത മോഹന്‍ദാസ്. താരം പുതുതായി വാങ്ങിയിരിക്കുന്നത് ബിഎംഡബ്ല്യുവിന്റെ 2 സീറ്റ് കൺവേർട്ടബിൾ സി4 ആണ്. പോർഷെ 911 കരേര എസ് സ്പോർട്സ് കാര്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് താരം സി4 എം40ഐയും മംമ്ത വാങ്ങിയത്. 

കൊച്ചിയിലെ ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് തണ്ടർലൈറ്റ് മെറ്റാലിക് നിറത്തിലുള്ള സി4 എം40ഐ മംമ്ത വാങ്ങിയത്. ബിഎംഡബ്ല്യുവിന്റെ എൻട്രി ലെവൽ സ്പോർട്സ് കാർ എന്ന വിശേഷണമുള്ള സി4ന്റെ ഏറ്റവും പുതിയ മോഡലാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. കസ്റ്റമൈസേഷന് അനുസരിച്ച് വില കൂടും. പെട്രോൾ എൻജിനോടെ മാത്രമാണ് വാഹനം ലഭിക്കുക. 3 ലീറ്റർ എൻജിന് 340 ബിഎച്ച്പി കരുത്തുണ്ട്. 500 എൻഎം ആണ് ടോർക്ക്. വേഗം നൂറ് കടക്കാൻ വെറും 4.5 സെക്കൻഡ് മാത്രം മതി സി4 എം40ഐക്ക്. 

Mamta Mohandas also owns a BMW C4