mamta-sick

TOPICS COVERED

കരുത്തരായ പോരാളികൾക്കാണ് ദൈവം  കാഠിന്യമേറിയ യുദ്ധങ്ങൾ കരുതിവച്ചിരിക്കുന്നത്....ഈ വാചകം ഏറ്റവും ചേരുക ഒരു പക്ഷെ നടി മമത മോഹന്‍ദാസിനായിരിക്കും. കാന്‍സറുമായുള്ള പോരാട്ടം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഒരിക്കല്‍പ്പോലും രോഗത്തിനു മുന്നില്‍ താരം പതറിയിട്ടില്ല. ഇപ്പോള്‍ ലോക വിറ്റിലിഗോ ദിനത്തില്‍ തന്റെ ശരീരത്തിലെ രോഗാവസ്ഥ തുറന്നു കാട്ടുകയാണ് നടി. കീഴടക്കുക, ശക്തമാകുക, പോസിറ്റീവ്, ഓട്ടോഇമ്യൂൺ, സ്വയം സ്നേഹിക്കുക എന്നീ ഹാഷ്ടാഗുകളോടെയാണ് തന്റെ ചിത്രം നടി പങ്കുവച്ചത്.

ആത്മവിശ്വാസമുള്ള ഒരു വ്യക്തി എന്ന നിലയിൽവിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക്‌രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് താനെന്ന് നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിനാൽ തന്റെ തൊലിപ്പുറത്തെ യഥാർഥ അവസ്ഥ യാതൊരു മറയും കൂടാതെ അവതരിപ്പിക്കുകയാണ് നടി.

ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. രോഗപ്രതിരോധ സംവിധാനത്തിന്റെ അമിതവും വികലവുമായ പ്രതികരണമാണ് ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡേഴ്‌സ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വിഭാഗം അസുഖങ്ങള്‍. ഇതുമൂലം പ്രതിരോധ സംവിധാനത്തിന് നമ്മുടെ സ്വന്തം കോശങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ വരുന്നു. ശരീരത്തിലെ നിറം നഷ്ടമാകുന്ന വിറ്റിലിഗോ എന്ന ഓട്ടോ ഇമ്യൂണൽ ഡിസോർഡർ ആണ് മംമ്തയെ ബാധിച്ചത്. മെലാനിന്‍റെ കുറവു മൂലം ഇവ ബാധിക്കാം. 

ENGLISH SUMMARY:

Mamta Mohandas proudly embraces her skin condition on World Vitiligo Day; says ‘some chocolate to touch that Vanilla sky!'