mamtha-mohandas

TOPICS COVERED

സൂപ്പര്‍ സ്റ്റാര്‍ പദവികളെല്ലാം സ്വയം പ്രഖ്യാപിതമാണെന്നും പ്രേക്ഷകര്‍ കൊടുക്കുന്നതല്ലെന്നും നടി മംമ്ത മോഹന്‍ദാസ്. സ്വന്തം പബ്ലിക്ക് റിലേഷന്‍സ് ടീമിനെവച്ചാണ് മിക്കവരും പദവിക്കായി പ്രചാരണം നടത്തുന്നത്. അരക്ഷിതബോധമാണ് ഇതിന് പിന്നിലെന്നും മംമ്ത പറഞ്ഞു. 

ഏതുഭാഷയിലാണെങ്കിലും താരങ്ങള്‍ സ്വന്തം പ്രൊമോഷന്  പിആര്‍ ടിമിനെ നിയോക്കുന്നുണ്ട്. അര്‍ഹതയൊന്നുമില്ലെങ്കിലും മാധ്യമങ്ങളില്‍ വാര്‍ത്തവരുത്താന്‍ ഇതുതെന്ന മാര്‍ഗം. സൂപ്പർതാര പദവിക്ക് വേണ്ടി ഒരിക്കലും ശ്രമിക്കാത്തയാളാണ് താനെന്ന്  സഹപ്രവര്‍ത്തകര്‍ക്കെല്ലാമറിയാം. 

ഒപ്പം അഭിനയിക്കുന്നവര്‍ക്ക് പ്രചാരണ പോസ്റ്ററുകളില്‍ പോലും സ്ഥാനം കൊടുക്കരുതെന്ന് ഞാന്‍ പറയാറില്ല, പാട്ടുസീനുകളില്‍ നിന്നും ഒഴിവാക്കണമെന്ന് പറയാറില്ല. തനിക്ക് അങ്ങിനെയൊരു മനോഭാവമില്ല. എത്രയോ സിനിമികളില്‍ സെക്കന്‍ഡ് ഹീറോയിനായി അഭിനയിച്ചു.  മലയാളത്തിലെ ഒരു പ്രമുഖനടി വൻ തിരിച്ചുവരവ് നടത്തിയ സിനിമയില്‍ അതിഥിവേഷം വരെ െചയ്തു. അവരുടെ തിരിച്ചുവരവിനെ പിന്തുണയ്ക്കാനായിരുന്നു തന്റെ ശ്രമം. പക്ഷേ  സ്വന്തം സിനിമയില്‍ അതിഥിവേഷത്തിന് ക്ഷണിച്ചപ്പോള്‍ അവര്‍  മുഖംതിരിച്ചു. അരക്ഷിതത്വം മാത്രമാണ് ഇത്തരം നിലപാടിന് അധാരം. തനിക്ക് അതില്ലെന്ന് ഉത്തമബോധ്യമുണ്ട് . അതുതന്നെയാണ് തന്നെ വ്യത്യസ്ഥയാക്കുന്നതെന്നും മംമ്ത പറഞ്ഞു

ENGLISH SUMMARY:

Mamta Mohandas says that all superstar titles are self-declared