ranbir-kaour

ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറെ കാത്തിരിക്കുന്ന രാമായണ എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തുടങ്ങുന്നതിന് മുന്നേ മറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ നിതീഷ് തിവാരി. ചിത്രത്തില്‍ പ്രധാനകഥാപാത്രമായ രാമനെ അവതരിപ്പിക്കുന്നത് രണ്‍ബീര്‍ കപൂറാണ്

 

ചിത്രത്തില്‍ സംഭാഷണ ഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേകം സംഘത്തിന് തിവാരി രൂപം നല്‍കിയെന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും വരുന്ന പുതിയ വാര്‍ത്ത. ചിത്രത്തിലെ കഥാപാത്രങ്ങളുടെ സംസാരശൈലിയും പ്രത്യേകം രൂപീകരിക്കും. സംഭാഷണത്തോടൊപ്പം കഥാപാത്രങ്ങളുടെ ചമയത്തിനും വസ്ത്രത്തിനും പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട്. രാമനായി വേഷമിടുന്ന രണ്‍ബീര്‍ കപൂറിനെ ഭാഷാശൈലി പഠിക്കാന്‍ വിദഗ്ധനായ ഒരാളുടെ അടുത്തേക്ക് തിവാരി അയച്ചുവെന്നും സിനിമാവൃത്തം അറിയിച്ചു. ചിത്രത്തിന് ഏറ്റവും യോജിച്ച നിലയിലായിരിക്കും എല്ലാ കഥാപാത്രങ്ങളുടെയും സംഭാഷണവും ഭാഷാ ശൈലിയും.

 

കഥാപാത്രത്തിന് വേണ്ടി സംസാരശൈലിയിലാണ് രണ്‍ബീര്‍ കപൂര്‍ ഏറ്റവും കൂടുതല്‍ പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. വളരെ വലിയ തോതിലുള്ള വിഎഫ്എക്സ് വേണ്ട ചിത്രമാണെന്നും സ്പെഷ്യല്‍ എഫ്കടുകള്‍ക്ക് രാജ്യാന്തര നിലാവരം ഉണ്ടാവുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. രൺബീറിന് ഒരു പ്രത്യേക ബാരിറ്റോണും തൻ്റെ വരികൾ സംസാരിക്കുന്ന രീതിയുമുണ്ട്. ഇത് പ്രതീകാത്മകമാണ്,  കണ്ണടച്ചു കേട്ടാല്‍, രൺബീറിന്‍റ ശബ്ദത്തിലുള്ള ഒരു ഡയലോഗ്  തിരിച്ചറിയാനാകും. രാമായണ'ത്തിൽ, രണ്‍ബീര്‍ മുമ്പ് ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് രൺബീർ വ്യത്യസ്തമാക്കാനാണ് സംവിധായകന്‍ ആഗ്രഹിക്കുന്നത്. ഒരു ബഹുമുഖ നടനായതിനാൽ, രൺബീർ പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നത് ആസ്വദിക്കുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു