മകൾ റാഹയെ ഉറക്കാൻ ബോളിവുഡ് താരം രൺബീർ കപൂർ മലയാളം താരാട്ടു പാട്ട് പഠിച്ചെന്നു ഭാര്യ ആലിയ ഭട്ട് ടെലിവിഷൻ ഷോയിൽ പങ്കുവച്ചത് നമ്മളെല്ലാം കേട്ടതാണ്. ഉണ്ണി വാവാവോ എന്ന പാട്ട് കുഞ്ഞിനെ പരിപാലിക്കുന്ന മലയാളി നഴ്സാണ് ബോളിവുഡ് കുടുംബത്തിന് പ്രിയപ്പെട്ടതാക്കിയത്. ആ മലയാളി നഴ്സ് ആലപ്പുഴ കായംകുളം സ്വദേശിനി സുമ നായരാണ്. താര കുടുംബത്തിനൊപ്പമുള്ള സുമയുടെ വിശേഷങ്ങൾ സുമയുടെ സഹോദരി മേക്കപ് ആർട്ടിസ്റ്റ് കൂടിയായ അഭിരാമി പങ്കുവെച്ചു.
ഈ പാട്ട് ആദ്യമൊക്കെ പാടിക്കൊടുക്കുമ്പോൾ ആലിയയ്ക്കും രൺബീറിനും തീരെ വഴങ്ങിയില്ല. പാട്ടൊന്ന് മാറ്റിപ്പിടിച്ചാലോ എന്ന് രൺബീർ ചോദിച്ചു. ചേച്ചി പറഞ്ഞു, യൂട്യൂബ് നോക്കി പഠിക്കൂ എന്ന്. അങ്ങനെ അദ്ദേഹം കഷ്ടപ്പെട്ടിരുന്ന് പഠിച്ചതാണ്. ഇപ്പോഴും റാഹ ഉറങ്ങുമ്പോൾ ഈ പാട്ട് ആലിയയും രൺബീറും പാടിക്കൊടുക്കും. അല്ലാതെ കുഞ്ഞ് സമ്മതിക്കില്ല’.
1991ൽ ഇറങ്ങിയ സിബി മലയിൽ ചിത്രം സാന്ത്വനത്തിനു വേണ്ടി മോഹൻ സിത്താര ഈണമൊരുക്കിയ ഗാനമാണ് ‘ഉണ്ണി വാവാവോ’. കൈതപ്രം ദാമോദരൻ നമ്പൂതിരി വരികൾ കുറിച്ചു. കെ.എസ്.ചിത്രയും കെ.ജെ.യേശുദാസും പാടിയ വ്യത്യസ്ത പതിപ്പുകൾ ഉണ്ടെങ്കിലും കൂടുതൽ ജനകീയമായത് ചിത്ര ആലപിച്ചതാണ്. ഇപ്പോൾ ആലിയ ഭട്ടിന്റെ വാക്കുകൾ സജീവ ചർച്ചയായതോടെ ഈ ഗാനം വീണ്ടും ശ്രദ്ധ നേടുകയാണ്.