priyan-neslan

തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ന‌സ്‌ലിൻ, മമിത ബൈജു എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’ .  കണ്ടിറങ്ങിയവരെല്ലാം പ്രായഭേദമന്യേ ഗംഭീരമെന്നു പറയുന്ന ചിത്രം രണ്ടാം വാരത്തിലേക്കു കടക്കുമ്പോള്‍ കൂടുതൽ തിയറ്ററുകളില്‍ പ്രദര്‍ശനം തുടങ്ങുകയാണ്. ഇതിനിടെ ചിത്രത്തെയും നായകന്‍ നസ്‌ലിനെയും പ്രശംസിച്ചുള്ള സംവിധായകന്‍ പ്രിയദര്‍ശന്‍റെ വാക്കുകളാണ് സൈബറിടത്ത് വൈറല്‍. ഇതാണ് യുവാക്കളുടെ സിനിമയെന്നും ചിത്രം തീർന്നതറിഞ്ഞില്ലെന്നും പ്രിയദർശൻ പറയുന്നു. ചിത്രത്തിലുള്ളത് വ്യത്യസ്തമായ ഹ്യൂമര്‍ ആണെന്നും റിയലിസ്റ്റിക്കാണെന്നും അദ്ദേഹം പറഞ്ഞു. 

‘സൂപ്പർ സിനിമ. ഇതാണ് എന്റർടെയ്ൻമെന്റ്. നല്ല ഫ്രഷ്നെസ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്നു പറയുന്നത്. പയ്യനെ എനിക്കു വളരെ ഇഷ്ടമായി. മികച്ച പ്രകടനമായിരുന്നു. ഇത് വ്യത്യസ്തമായ, റിയലിസ്റ്റിക് ആയ ഹ്യൂമർ ആണ്. സിനിമ തീർന്നത് അറിഞ്ഞില്ല. നസ്‌ലിനെ ഒന്നു കാണണം, അഭിനന്ദിക്കണം.  നമ്മുടെ കാലഘട്ടമൊക്കെ കഴിഞ്ഞു. ഇനി പുതിയ ആളുകൾ ഇതുപോലുള്ള നല്ല സിനിമകൾ എടുക്കട്ടെ. അതാണ് ആവശ്യം. ഇനി എടുക്കലല്ല, ഞങ്ങളൊക്കെ ഇരുന്ന് കാണും. വളരെ മനോഹരമായ സിനിമ.’–പ്രിയദർശന്റെ വാക്കുകൾ.  

priyadarshan about premalu movie