mammootty-viral-video

കണ്ണൂര്‍ സ്ക്വാഡിന്‍റെയും കാതല്‍ ദി കോറിന്‍റെയും വിജയാഘോഷത്തിനിടെ സംഭവിച്ച രസികന്‍ കാഴ്ച സമൂഹമാധ്യമങ്ങളില്‍ വൈറല്‍. പുരസ്കാരദാനത്തിനിടെ മമ്മൂക്ക സഹപ്രവര്‍ത്തകനോട് പറഞ്ഞ വാക്കുകളും ഇരുവരുടെയും മുഖത്ത് മിന്നിമറയുന്ന ഭാവങ്ങളുമാണ് വിഡിയോ വൈറലാക്കിയത്. 

 

പുരസ്കാരം നല്‍കുന്ന മമ്മൂട്ടിയെയാണ് വിഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. കൂളിങ് ഗ്ലാസും ധാരിച്ചായിരുന്നു സ്വീകര്‍ത്താവിന്റെ വരവ്. ഇത് ശ്രദ്ധിച്ച മമ്മൂട്ടി ഗ്ലാസ് ഊരാന്‍ തമാശയോടെ പറയുന്നത് വിഡിയോയില്‍ കാണാം. ഒപ്പം ഇടി മേടിക്കും എന്ന് സ്നേഹപൂര്‍വമുള്ള ആംഗ്യവും. ഉടനെ ചിരിച്ചുകൊണ്ട് യുവാവ് ഗ്ലാസ് ഊരിയെങ്കിലും രണ്ടാം അവാര്‍ഡ് വാങ്ങവെ വീണ്ടും വയ്ക്കാന്‍ മമ്മൂട്ടി ആവശ്യപ്പെടുകയായിരുന്നു. 

 

മമ്മൂട്ടിയുടെ ആവശ്യപ്രകാരം വീണ്ടും കൂളിങ് ഗ്ലാസ് ധരിച്ചാണ് യുവാവ് അടുത്ത പുരസ്കാരം ഏറ്റുവാങ്ങിയത്. സദസ്സിലിരുന്ന സകലരെയും പൊട്ടിച്ചിരിപ്പിച്ച സംഭവം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

‘Kannur Squad’ and ‘Kaathal the Core’ success celebration; Mammooty's funny video goes viral