ജിത്തു ജോസഫിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'ദൃശ്യം' ഹോളിവുഡിലേക്ക്. ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം അന്താരാഷ്ട്ര മാധ്യമങ്ങളാണ് പുറത്തുവിട്ടത്. പനോരമ സ്റ്റുഡിയോസും യു.എസ് കമ്പനികളായ ഗള്‍ഫ് സ്ട്രീം പിക്ചേഴ്സും ജോട്ട് ഫിലിംസും ചേര്‍ന്നാണ് ചിത്രം റീമേക്ക് ചെയ്യുന്നത്.
2013 ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. ബോക്സ് ഓഫീസില്‍ 50 കോടി വിജയം നേടിയ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ദൃശ്യം. ലോകമെമ്പാടുമായി 75 കോടിയാണ് ചിത്രം നേടിയത്. 150 ദിവസത്തിലധികം ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. യു.എ.ഇയില്‍ ഏറ്റവും കൂടുതല്‍ കാലം പ്രദര്‍ശിപ്പിച്ച ചിത്രവും ദൃശ്യമാണ്.
ഇതിന് പിന്നാലെ ചിത്രം ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്,സിംഹള എന്നീ ഭാഷകളിലേക്കും റീമേക്ക് ചെയ്തിരുന്നു. ദൃശ്യം ഹിന്ദി പതിപ്പിന് വന്‍ സ്വീകാര്യത ലഭിച്ചതിന് പിന്നാലെ ചിത്രം കൊറിയന്‍ ഭാഷയിലേക്കും റീമേക്ക് ചെയ്തിരുന്നു.
Mohanlal’s Drishyam franchise all set for Hollywood remake