pushpa-2

ആരാധകര്‍ക്കിടയില്‍ തരംഗം തീര്‍ത്ത ആഘോഷചിത്രമായിരുന്നു അല്ലു അര്‍ജുനും രാശ്മിക മന്ദാനയും പ്രധാനവേഷങ്ങളിലെത്തിയ പുഷ്പ. പുഷ്പ 2–വിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ പ്രേമികള്‍. അതിനിടയിലിതാ ചിത്രത്തിലെ രാശ്മികയുടെ ലുക്ക് ചോര്‍ന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

 

 പുഷ്പ 2–വിന്‍റെ ഷൂട്ടിംഗ് ആന്ധ്രയില്‍ അവസാന ഷെഡ്യൂളിലാണ്. ഇതിനിടയില്‍ ഷൂട്ടിംഗ് ദൃശ്യങ്ങള്‍ ചോരുന്ന സംഭവമുണ്ടായി. പിന്നാലെയാണ് രാശ്മികയുടെ ചിത്രങ്ങളും ചോര്‍ന്നിരിക്കുന്നുവെന്ന വാര്‍ത്ത വന്നത്. ചുവന്ന സാരിയുടുത്ത് ആഭരണങ്ങളണിഞ്ഞ് താരം പോകുന്ന ചിത്രങ്ങളാണ് ഫാന്‍സ് ‘ശ്രീവല്ലി’യുടേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. ചിത്രത്തിലെ രാശ്മികയുടെ കഥാപാത്രത്തിന്‍റെ പേരാണ് ശ്രീവല്ലി.

 

എന്നാല്‍ രശ്മികയുടെ ലുക്ക് ചോര്‍ന്നിട്ടില്ല, ഈ ചിത്രങ്ങള്‍ താരം ക്ഷേത്രദര്‍ശനം നടത്തുമ്പോള്‍ എടുത്തതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വാദിക്കുന്നത്. വിഷയത്തില്‍ നടന്‍ അല്ലു അര്‍ജുന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പുഷ്പ 2–വിന്‍റെ സെറ്റില്‍ വേണ്ടത്ര സുരക്ഷയില്ലെന്ന് പറഞ്ഞ് നിര്‍മാതാക്കളെ താരം ശാസിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

ഓഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ എന്നിവരാണ് പുഷ്പ 2ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

 

Rashmika Mandanna wears red saree with ornaments; Fans confirm it is Srivalli's first look.