allu-unni-marco

ഉണ്ണിമുകുന്ദന്‍ ചിത്രം ‘മാര്‍ക്കോ’ കണ്ട് അല്ലു അര്‍ജുന്‍.  ചിത്രം ഇഷ്ടപ്പെട്ട താരം  സംവിധായകൻ ഹനീഫ് അദേനിയെ നേരിട്ടു വിളിച്ച് അഭിനന്ദിച്ചു. സിനിമ കണ്ടുവെന്നും നന്നായി ആസ്വദിച്ചെന്നും അല്ലു അർജുൻ പറഞ്ഞു. ചിത്രത്തിന്‍റെ പ്രൊഡക്‌ഷൻ ക്വാളിറ്റിയെക്കുറിച്ചും സിനിമയുടെ മേക്കിങ്ങിലെ സാങ്കേതികത്തികവിനെക്കുറിച്ചും പ്രത്യേകം പരാമർശിച്ചു. മാർക്കോയിലെ ഉണ്ണി മുകുന്ദന്റെ ആക്‌ഷൻ പാക്ക്ഡ് പ്രകടനത്തെ പ്രശംസിച്ച അല്ലു അർജുൻ, സംവിധായകൻ ഹനീഫ് അദേനിയെ തന്‍റെ ഹൈദരാബാദിലെ വസതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

അതേസമയം ആഗോള കലക്‌ഷനില്‍ നൂറ് കോടി നേടി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ ബോക്സ്ഓഫിസിൽ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. തെലുങ്കിൽ നിന്നു മാത്രം അഞ്ച് കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഡിസംബർ 20നാണ് കേരളത്തിൽ റിലീസിനെത്തിയത്. 

ENGLISH SUMMARY:

Telugu actor Allu Arjun recently watched the Malayalam film "Marco," starring Unni Mukundan and directed by Haneef Adeni. Impressed by the film's quality and success, Arjun personally called director Haneef Adeni to congratulate him and the entire team on their achievement