allu-arjun

തെന്നിന്ത്യന്‍ സിനിമ താരങ്ങളില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള നടനായി അല്ലു അര്‍ജുന്‍. 25 മില്യണ്‍ ഫോളേവേഴ്സാണ് താരത്തിനുള്ളത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് 25 മില്യണ്‍ ആയതിനു പിന്നാലെ തന്‍റെ ഒരു ചിത്രത്തിനൊപ്പം ഹൃദയം നിറഞ്ഞ നന്ദിയെന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇത്രയും ഫോളോവേഴ്സ് ഉണ്ടെങ്കിലും താരം ഇന്‍സ്റ്റഗ്രാമില്‍ ആകെ ഫോളോ ചെയ്യുന്നത് ഒരാളെ മാത്രമാണ്, ഭാര്യ സ്നേഹയെ. 

‘പുഷ്പ’ വമ്പന്‍ ഹിറ്റായതിനു പിന്നാലെ താരത്തിന്‍റെ ആരാധകകൂട്ടവും വലിയതോതില്‍ വളര്‍ന്നിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പുഷ്പ 2വിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. രാശ്മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലുവിന്‍റെ നായികയായി എത്തുന്നത്. 

 

2024 ഓഗസ്റ്റ്‌ 15ന് പുഷ്പ 2 റിലീസ് ചെയ്യുമെന്നാണ് വിവരം. അതിനിടെയാണ് ഇന്‍സ്റ്റഗ്രാമിലെ അല്ലുവിന്‍റെ ‘സില്‍വര്‍ഹിറ്റ്’. ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ എന്നിവരാണ് പുഷ്പ 2ൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Allu Arjun celebrated hitting 25 million followers on Instagram.