sruthi-lokesh

സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും ഒന്നിച്ചഭിനയിച്ച മ്യൂസിക് വിഡിയോ 'ഇനിമേല്‍' ട്രെന്‍ഡിങ്ങില്‍. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം മില്യണുകളാണ് വി‍‍ഡിയോ ഇതിനകം കണ്ടുകഴിഞ്ഞത്. പ്രഖ്യാപനനാള്‍ മുതല്‍ ലോകേഷും ശ്രുതിയും ഒന്നിച്ചെത്തുന്നത് കാണാനുളള ആകാംക്ഷയിലായിരുന്നു ആരാധകര്‍. മികച്ച സ്വീകാര്യതാണ് മ്യുസിക് വി‍ഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കമല്‍ ഹാസന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഇന്റര്‍നാഷ്ണലാണ് മ്യുസിക് വി‍ഡിയോ നിര്‍മിച്ചിരിക്കുന്നത്.

 

'ഇനിമേലി'നായി വരികളെഴുതിയിരിക്കുന്നത് കമല്‍ ഹാസനാണ്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും മകളും നടിയുമായ ശ്രുതി ഹാസനും. ലോകേഷും ശ്രുതിയും നായികാനായകന്മാരായെത്തിയ ഗാനത്തിന്‍റെ പ്രമേയം പ്രണയമാണ്. ദ്വാര്‍കേഷ് പ്രഭാകറാണ് മ്യൂസിക് വി‍ഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. 

 

4.42 മിനിട്ട് ദൈര്‍ഘ്യമുളള വി‍ഡിയോ നഗരപശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥയും വിവാഹേതര പ്രശ്നങ്ങളും മറ്റുമാണ് പറയുന്നത്. ലോകേഷിന്‍റെ റൊമാന്‍റി്ക് കഥാപാത്രത്തെ നിറകയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Lokesh Kanagaraj with Shruti Haasan; Inimel music video trending