aparana-deepak-marriage

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് വിവാഹം. ഇരുവരുടെയും വിവാഹ ക്ഷണകത്ത് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.  ഇരുവരുടേതും പ്രണയ വിവാഹമാണെന്നാണ് സൂചന . ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെയാണ് അപര്‍ണ സിനിമയിലേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് 'മനോഹരം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടി. ഈ ചിത്രത്തില്‍ അപര്‍ണയ്ക്കൊപ്പം ദീപക് പറമ്പോലും പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു. 

വിനീത് ശ്രീനിവാസൻ ഒരുക്കിയ ‘മലർവാടി ആർട്സ് ക്ലബ്‘ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ അഭിനയരം​ഗത്തെത്തിയത്. 

മഞ്ഞുമ്മല്‍ ബോയ്സ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിലുെ താരം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. വിനീതിന്‍റെ ഏറ്റവും പുതുയ ചിത്രം ‘വർഷങ്ങൾക്ക് ശേഷ’ത്തിലും ദീപക് അഭിനയിക്കുന്നുണ്ട്. 

തട്ടത്തിൻ മറയത്ത്, കുഞ്ഞിരാമായണം, തിര, ഡി കമ്പനി, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി.ടെക്ക്,  കണ്ണൂർ സ്ക്വാഡ് അടക്കം നിരവധി ചിത്രങ്ങളില്‍ ദീപക് ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെ അപര്‍ണ തമിഴ് രംഗത്തും ചുവടുറപ്പിച്ചു. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായ അപര്‍ണ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ‘ആദികേശവ’യിലൂടെ കഴിഞ്ഞ വർഷം തന്നെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. സീക്രട്ട് ഹോം ആണ് താരത്തിന്‍റെ അവസാനം റിലീസിനെത്തിയ സിനിമ.