Rashmika-Mandana

2023ല്‍ ഏറ്റവുമധികം ചര്‍ച്ചയാക്കപ്പെട്ട ചിത്രമായിരുന്നു അനിമല്‍. ബോക്സ് ഒാഫീസില്‍ അനിമല്‍ കോടികള്‍ വാരിയെങ്കിലും ചിത്രത്തിലെ ടോക്സിക് മസ്​കുലിനിറ്റിക്കും സ്ത്രീവിരുദ്ധതക്കുമെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു. നായിക കഥാപാത്രത്തെ അവതരിപ്പിച്ച രശ്മികയുടെ പ്രകടനത്തിനും ചിത്രത്തിന്‍റെ ട്രെയ്​ലര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ട്രോളുകളുണ്ടായിരുന്നു. രണ്‍ബീറിനോട് ക്ഷോഭിക്കുന്ന രംഗത്തിനാണ് ഏറ്റവുമധികം ട്രോളുകള്‍ ലഭിച്ചത്. ഒടുവില്‍ ട്രോളുകള്‍ക്ക് മറുപടി നല്‍കുകയാണ് രശ്​മിക. ഷൂട്ടിനിടക്ക് ആ രംഗം ചെയ്​തപ്പോള്‍ തനിക്ക് കയ്യടിയായിരുന്നു ലഭിച്ചത് എന്ന് രശ്മിക പറഞ്ഞു. ആ രംഗത്തില്‍ താന്‍ ചെയ്​ത കഠിനാധ്വാനത്തെ പറ്റിയും ഒരു പോഡ്​കാസ്റ്റില്‍ രശ്മിക വിശദീകരിച്ചു. 

'എന്‍റെ സിനിമ എങ്ങനെയാണ്, അതില്‍ എന്‍റെ മുഖം എങ്ങനെയാണ്, ഡയലോഗ് എങ്ങനെയാണ് എന്നതെല്ലാം വച്ച് എന്നെ ട്രോള്‌‍ ചെയ്യുന്നുണ്ട്. എനിക്കറിയാം പെര്‍ഫോമന്‍സ് എങ്ങനെയായിരുന്നു എന്ന്. അഞ്ച് മാസം മുമ്പാണ് പെര്‍ഫോം ചെയ്​തത്. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള സീൻ ചെയ്തപ്പോൾ സെറ്റിലുള്ള ആളുകൾക്ക് അത് ഇഷ്ടപ്പെട്ടു. അവർ കൈയടിച്ചു, നന്നായി ചെയ്തുവെന്ന് എനിക്കും തോന്നി. എന്നാൽ ട്രെയ്​ലർ പുറത്തിറങ്ങിയപ്പോള്‍ അതേ സീനിൽ നിന്നുള്ള ഡയലോഗിന് ഒരുപാട് ട്രോള്‍ ലഭിച്ചു. ഒമ്പത് മിനിറ്റ് ദൈർഘ്യമുള്ള സീൻ ഞാന്‍ ചെയ്തപ്പോള്‍ സെറ്റിലുള്ളവര്‍ക്ക് അത് ഇഷ്ടപ്പെട്ടു, പക്ഷേ ആളുകൾ ഇപ്പോൾ എന്നെ ട്രോളുന്നു. അപ്പോൾ ഞാൻ ഒരു കുമിളയിലാണോ ജീവിക്കുന്നത്? ആളുകൾക്ക് ഈ സീൻ ഇഷ്ടപ്പെടില്ലേ? കാരണം എന്താണ് ഷൂട്ട് ചെയ്തതെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ആളുകൾക്ക് അറിയില്ല. സ്ക്രീനില്‍ കാണുന്ന 10 സെക്കൻഡ് മാത്രമേ ആളുകൾക്ക് അറിയുകയുള്ളൂ. കുമിളയിലിരിക്കുന്നത് പോലെ ഒരു  ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് മണ്ണിലേക്ക് ഇറങ്ങണം, ആളുകളോട് സംസാരിക്കണം. എന്താണ് യഥാർത്ഥത്തിൽ സംഭവിക്കുന്നതെന്ന് എനിക്കറിയണം,' രശ്​മിക പറഞ്ഞു. 

Reshmika Mandana reply for Animal trolls