ഏതു ചടങ്ങായാലും നടന്‍ മമ്മൂട്ടിയുടെ എന്‍ട്രി സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കും. ഇത്തവണ താരത്തിന്റെ കൈ പിടിച്ച് ഒരാള്‍ കൂടിയുണ്ടായിരുന്നു, പേരക്കുട്ടി മറിയം അമീറ സൽമാൻ. പേരക്കുട്ടിയെ വാല്‍സല്യത്തോടെ ചേര്‍ത്തു പിടിച്ചു നടത്തുന്ന ഉപ്പൂപ്പാന്റെ വിഡിയോ വൈറലാണ്. നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് മമ്മൂട്ടി കുടുംബസമേതം എത്തിയത്.
ഭാര്യ സുൽഫത്ത്, മകൻ ദുൽഖർ, മകൾ സുറുമി, മരുമകൾ അമാൽ, സുറുമിയുടെ കുടുംബം തുടങ്ങിയവരെല്ലാം ചടങ്ങിലുടനീളം പങ്കെടുത്തു. കൊച്ചുമകളുടെ കൈപിടിച്ചാണ് മമ്മൂട്ടി വധൂവരന്മാരെ അനുഗ്രഹിക്കാൻ വേദിയിലെത്തിയത്. പിന്നീട് മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനുമൊപ്പമിരിക്കുന്ന കുഞ്ഞുമകളുടെ മുടി പിടിച്ചു കളിപ്പിക്കുന്ന മമ്മൂട്ടിയുടെ വിഡിയോയ്ക്കും കാഴ്ചക്കാരേറെയാണ്.