ranbir-sail-pallavi

നിതേഷ് തിവാരി ചിത്രം രാമയണയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള രണ്‍ബീര്‍ കപൂറിന്‍റെയും സായി പല്ലവിയുടെയും ചിത്രങ്ങള്‍ വൈറലാകുന്നു. രാമന്‍റെ വേഷത്തിലുള്ള രണ്‍ബീര്‍ കപൂറിന്‍റെയും സീതയുടെ വേഷത്തിലുള്ള സായി പല്ലവിയുടെയും ചിത്രങ്ങളാണ് പുറത്തായത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

ഇരുതാരങ്ങളുടെയും ഫാന്‍സ് പേജുകളിലെല്ലാം ഇതിനോടകം ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാമനെ വരച്ചുവച്ചതുപോലെയുണ്ട് രണ്‍ബീര്‍ കപൂര്‍ എന്നും സീതയായി സായി പല്ലവി അതിമനോഹരിയായിരിക്കുമെന്നുമാണ് കമന്‍റുകള്‍. ‘നിതേഷ് തിവാരിയുടെ കാസ്റ്റിങിന് ഹാറ്റ്സ് ഓഫ്, ബാഹുബലി ടുവിന്‍റെ ലോകമെമ്പാടുമുള്ള കളക്ഷൻ റെക്കോർഡുകൾ അപകടത്തിലാണ്’ ഇങ്ങനെ നീളുന്നു കമന്‍റുകള്‍.

 

ഏതാനും ആഴ്ചകൾക്ക് മുമ്പ്, ചിത്രത്തിന്‍റെ പ്രിപ്പറേറ്ററി സെഷനിൽ നിന്നുള്ള രൺബീർ കപൂറിന്‍റെ ചിത്രങ്ങളും ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു. താരം അമ്പെയ്ത്ത് പരിശീലകനൊപ്പം പോസ് ചെയ്യുന്നതായിരുന്നു ചിത്രം.

 

അതേസമയം, സിനിമയുടെ നിര്‍മാണം കെജിഎഫ് താരം യഷാണ്. യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ്, നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 700 കോടിക്ക് മുകളിലാണ് ബജറ്റ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുങ്ങുന്നത്.

 

Pics of Ranbir Kapoor and Sai Pallavi from the sets of Nitesh Tiwari's Ramayana