hey-minnale

TOPICS COVERED

ശിവകാര്‍ത്തികേയന്‍, സായ് പല്ലവി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാവുന്ന പുതിയ ചിത്രമാണ് അമരന്‍. വീരമൃത്യു വരിച്ച സൈനിക ഉദ്യോഗസ്ഥന്‍റെ യഥാർത്ഥ ജീവിതത്തെ ആസ്​പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മുകുന്ദ് വരദരാജനായി ശിവ കാര്‍ത്തികേയന്‍ എത്തുമ്പോള്‍ ഭാര്യയായ ഇന്ദു റബേക്കയെ ആണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. 

ചിത്രത്തിലെ പുതിയ പ്രണയ ഗാനം പുറത്തുവന്നിരിക്കുകയാണ്. ജി.വി.പ്രകാശ് സംഗീതം നല്‍കിയിരിക്കുന്ന ഹേ മിന്നലേ എന്ന ഗാനം ഹരിചരണ്‍, ശ്വേത എന്നിവരാണ് പാടിയിരിക്കുന്നത്. മലയാള തനിമയില്‍ സെറ്റ് സാരി അണിഞ്ഞാണ് സായ് ഗാനത്തില്‍ എത്തിയിരിക്കുന്നത്. മലയാളിയായ ഇന്ദു റബേക്കയെ ആയിരുന്നു മുകുന്ദ് വരദരാജന്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത് അമരൻ കമൽഹാസന്‍റെ രാജ് കമൽ ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. 

സായി പല്ലവിയുടെ സഹോദരന്‍റെ വേഷത്തിൽ ശ്യാം മോഹനും അഭിനയിക്കുന്നുണ്ട്. മൂന്ന് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ശിവകാർത്തികേയന്‍ ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിനായി കൗമരക്കാരന്‍റെ ലുക്കില്‍ ശിവകാര്‍ത്തികേയന്‍ എത്തിയത് വാര്‍ത്തയായിരുന്നു

ENGLISH SUMMARY:

New love song from Amaran is out now