ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'കൂലി'ക്കെതിരെ പരാതിയുമായി സംഗീത സംവിധായകന്‍ ഇളയരാജ. ചിത്രത്തിന്‍റെ ടീസറില്‍ തന്‍റെ ഗാനം അനുവാദമില്ലാതെ ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇളയരാജ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയച്ചു.
പാട്ടിന്‍റെ പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് ഇളയരാജ പരാതി നല്‍കിയിരിക്കുന്നത്. ലോകേഷ് മറ്റു സിനിമകളിലും സമാനമായ രീതിയില്‍ അനുവാദം കൂടാതെ തന്‍റെ പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നെങ്കില്‍ തന്‍റെ ഗാനങ്ങള്‍ ഉപയോഗിക്കാന്‍ ഉചിതമായ രീതിയില്‍ അനുവാദം നേടണമെന്നും അല്ലെങ്കില്‍ ടീസറില്‍ നിന്നും ഗാനം നീക്കം ചെയ്യണമെന്നുമാണ് ഇളയരാജയുടെ ആവശ്യം. അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ പുറത്തിറങ്ങിയ കൂലിയുടെ ടീസര്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അനിരുദ്ധാണ് ഗാനത്തിന്‍റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. ഇതിനായി 'തങ്കമന്‍' എന്ന സിനിമക്കായി ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച 'വാ വാ പക്കം വാ' എന്ന ഗാനം പുനസൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഗാനത്തിലെ 'ഡിസ്കോ ഡിസ്കോ' എന്ന ഭാഗമാണ് ടീസറില്‍ ഉപയോഗിച്ചിരിക്കുന്നത്.
Ilaiyaraaja sends a copyright notice to Rajinikanth's 'Coolie' team