navya-nair

 

navya-photoshoot

 

navya

 

മലയാളികള്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. താരത്തിന്‍റെ വിശേഷങ്ങള്‍ക്കായി ആരാധകര്‍ എപ്പോഴും ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ നവ്യയുടെ മകന്‍ പകര്‍ത്തിയ നവ്യയുടെ തന്നെ ചിത്രങ്ങളാണ് ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്. 

 

ബാലിയില്‍ അവധി ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലുടെ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിലെ താരത്തെക്കാളും ആളുകള്‍ ശ്രദ്ധിച്ചത് ഗ്ലാസില്‍ കണ്ട ഫോട്ടോഗ്രാഫറെയാണ്. നവ്യയുടെ മകന്‍ സായി ആയിരുന്നു ചിത്രങ്ങള്‍ പകര്‍ത്തിയത്. 

 

'ഞാനേ കണ്ടുള്ളു, ഞാന്‍ മാത്രേ കണ്ടുള്ളു' എന്ന നവ്യയുടെ തന്നെ ഡയലോഗ് കടമെടുത്താണ് പലരും കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. നവ്യ ഇപ്പോഴും ചെറുപ്പമാണെന്നും കമന്‍റുകളുണ്ട്.