ബിജു മേനോന്‍റെ അഭിനയത്തെ ട്രോളി നടന്‍റെ സഹോദരപുത്രിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അമൃത മേനോന്‍. താരം പങ്കുവച്ച വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ബിജുമേനോന്‍റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു ' അച്ഛനെയാണെനിക്കിഷ്ടം'. ഈ ചിത്രത്തിലെ 'ശലഭം വഴിമാറുമാ' എന്ന പാട്ടിലെ ബിജുമേനോന്‍റെ അഭിനയത്തെ ട്രോളിക്കൊണ്ടാണ് അമൃത വിഡിയോ ചെയ്തിരിക്കുന്നത്. 

പാട്ടിന്‍റെ തുടക്കം മുതല്‍ അവസാനം വരെ മലനിരകളിലൂടെ നടക്കുന്ന ബിജുമേനോനെയാണ് ചിത്രത്തില്‍ കാണാനാവുക. ഇത്തരത്തില്‍ മലനിരകളിലൂടെയാണ് അമൃത നടക്കുന്നത്. 'അയാം ദി സോറി കൊച്ചച്ചാ' എന്ന അടുക്കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ബിജുമേനോന്‍റെ ഭാര്യയും നടിയുമായ സംയുക്താ വര്‍മ്മയും ബന്ധുവായ ഉത്തര ഉണ്ണിയുമെല്ലാം ഈ പോസ്റ്റിനടിയില്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഊട്ടിയിലായിരുന്നു ഈ പാട്ട് ഷൂട്ട്‌ ചെയ്തത്. സിനിമയിലും പാട്ടിലുമെല്ലാം മഞ്ഞണിഞ്ഞ ഊട്ടിയുടെ പച്ചപ്പണിഞ്ഞ ദൃശ്യങ്ങള്‍ കാണാവുന്നതാണ്. എന്നാല്‍ കനത്ത വേനല്‍ മൂലം അമൃതയുടെ  വിഡിയോയില്‍ കാണുന്ന ഊട്ടിക്ക്‌ മറ്റൊരു മുഖമാണ്. പുല്‍മേടുകള്‍ ഒന്നാകെ ചൂടുകാരണം കരിഞ്ഞു കിടക്കുന്ന കാഴ്ചയാണ് ഇതിലുള്ളത്.