sai-pallavi

നടി സായി പല്ലവിക്കെതിരെ സോഷ്യല്‍ മിഡിയയില്‍ വ്യാജ പ്രചരണം. താരം നായികയാവുന്ന രാമായണം ആസ്പദമാക്കിയുള്ള ചിത്രത്തിന്‍റെ സെറ്റിലെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സായി പല്ലവി മുസ്​ലിം ആണെന്ന തരത്തിലുള്ള പ്രചാരണം സോഷ്യല്‍ മിഡിയയില്‍ ശക്തമായത്. സീതയായാണ് ചിത്രത്തില്‍ സായി പല്ലവി അഭിനയിക്കുന്നത്. രാമന്‍റെ വേഷത്തിലുള്ള രണ്‍ബീര്‍ കപൂറിന്‍റെയും സീതയുടെ വേഷത്തിലുള്ള സായി പല്ലവിയുടെയും ചിത്രങ്ങളായിരുന്നു പുറത്തുവന്നത്. സായി പല്ലവി ഹിന്ദുക്കളെ വെറുക്കുന്നുവെന്നും പ്രചാരണമുണ്ട്. ബീഫും മാംസവും കഴിക്കുന്ന രണ്‍ബീര്‍ കപൂറും സണ്ണി ഡിയോളും രാമായണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് തെറ്റാണെന്ന തരത്തിലും പ്രചാരണം നടക്കുന്നുണ്ട്. 

നിതേഷ് തിവാരിയാണ് പുതിയ രാമായണം സംവിധാനം ചെയ്യുന്നത്. നടന്‍ യഷിന്റെ ഉടമസ്ഥതയിലുള്ള മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ്, നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 700 കോടിക്ക് മുകളിലാണ് ബജറ്റ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് ഭാഗങ്ങളായാണ് സിനിമ ഒരുങ്ങുന്നത്.

Fake propaganda against Sai Pallavi