deep-fake

 

വീണ്ടും ഡീപ് ഫേക്ക് വിഡിയോയില്‍ പെട്ട് ആലിയ ഭട്ട്. നടി വാമിഖ ഗബ്ബിയുടെ വിഡിയോയിലാണ് ആലിയയുടെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയിലെല്ലാം വൈറലായി. 

 

യഥാര്‍ഥ വി‍ഡിയോ വാമിഖ ഗബ്ബി ദിവസങ്ങള്‍ക്ക് മുന്‍പാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഈ വിഡിയോയാണ് ആലിയ ഭട്ടിന്‍റേതെന്ന പേരില്‍ നടിയുടെ മുഖം ചേര്‍ത്ത് സോഷ്യല്‍ മിഡിയയില്‍ പ്രചരിക്കുന്നത്. ഒറിജിനല്‍ എന്ന് തോന്നിക്കും വിധമാണ് വിഡിയോ. അതിനാല്‍ വലിയ ആശങ്കയാണ് കാഴ്ച്ചക്കാരും പങ്കുവെക്കുന്നത്. 

 

ആലിയയുടെ പേരില്‍ ഡീപ് ഫേക് വിഡിയോ എത്തുന്നത് ഇതാദ്യമല്ല. നടിയുടെ മുഖവും ശബ്ദവും ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് വിഡിയോയും മുന്‍പ് വൈറലായിരുന്നു.  

 

 

Alia Bhatt's deepfake video goes viral