തിയറ്ററിൽ ആവേശം തീര്‍ത്ത് മമ്മൂട്ടി വൈശാഖ് ചിത്രം ടർബോ മുന്നേറുമ്പോള്‍ ചിത്രത്തിന്‍റെ ആക്ഷന്‍ മേക്കിങ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.. തിയറ്ററില്‍ വന്‍ കയ്യടി ലഭിച്ച ആക്ഷന്‍ രംഗങ്ങളുടെ ചീത്രീകരണത്തിന്‍റെ ഭാഗങ്ങളാണ് വീഡിയോയിലുള്ളത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മാണം. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥ. ഇതര സംസ്ഥാനങ്ങളില്‍ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
വില്ലനായി വന്ന രാജ് ബി ഷെട്ടിയും തിയേറ്ററുകളിൽ കയ്യടി നേടി.കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടിയാണ് ചിത്രം നേടിയത്.
ഇതോടെ കേരളത്തിൽ ഓപ്പണിങ് കളക്ഷനിൽ ഏറ്റവും മുന്നിൽ എത്തിയിരിക്കുകയാണ് ചിത്രം. കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടിയാണ് ചിത്രം നേടിയത്. ഇതോടെ കേരളത്തിൽ ഓപ്പണിങ് കളക്ഷനിൽ ഏറ്റവും മുന്നിലെത്തി.
'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി രണ്ടാം സ്ഥാനത്താണ്. 'ആടുജീവിതം' 5.83 കോടിയുമായി മൂന്നാം സ്ഥാനത്തുമുണ്ട്.കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.15 കോടിയും രണ്ടാം ദിനം 3.70 കോടിയും മൂന്നാം ദിനം 3.84 കോടിയുമാണ് ചിത്രം കലക്ട് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ ടർബോ കേരളത്തിൽ നിന്ന് മാത്രം 13.69 കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്.
ജീപ്പ് ഡ്രൈവറായ ജോസേട്ടായായി എത്തിയ മമ്മൂട്ടിയുടെ കഠിനാധ്വാനവും പ്രകടനങ്ങളും ഓരോ സിനിമയ്ക്ക് ശേഷവും കൂടുതൽ ആകര്‍ഷകമാകുകയാണ്. വലിയ സ്‌ക്രീനിൽ വൻ മാസ്സ് രംഗങ്ങൾ കാണാൻ ജനത്തിരക്കാണ് തീയറ്ററുകളിൽ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'.