gopi-sundar-birthday

സംഗീത സംവിധായകനും പിന്നണിഗായകനുമായ ഗോപി സുന്ദറിന്‍റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ. താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് എത്തിയത്. ഗിഫ്റ്റ് ഹാംപറാണ് മോഡലും മുന്‍ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായര്‍ ഗോപി സുന്ദറിന് പിറന്നാള്‍ സമ്മാനമായി നല്‍കിയത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളടങ്ങിയ ഒരു ഫോട്ടോ ഫ്രെയിമും സമ്മാനമായി നല്‍കിയിരുന്നു. 'എപ്പോഴും എന്നോടൊപ്പമുള്ളതിന് നന്ദി, നിങ്ങളെനിക്ക് അമൂല്യമാണ്' എന്നാണ് ചിത്രത്തിനൊപ്പം എഴുതിയിരിക്കുന്നത്. സമ്മാനത്തിന്‍റെ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 

thara

മയോണിയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ട് ഗോപി സുന്ദറിന് ആശംസ അറിയിച്ചിട്ടുണ്ട്. മയോണിക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിന്‍ സ്റ്റോറിയായി ഗോപി സുന്ദര്‍ പങ്കിട്ടിരുന്നു. എക്കാലത്തേതിലും വെച്ച് ഏറ്റവും നല്ല പിറന്നാള്‍ എന്നെഴുതിയാണ് ചിത്രം പങ്കിട്ടത്. അഭിനേയത്രിയും മോഡലുമായ അഞ്ജന നായരും ഗോപി സുന്ദറിന് ആശംസകള്‍ നേര്‍ന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് അഞ്ജന ആശംസകള്‍ അറിയിച്ചത്.

mayoni

ഗായകരായ പുണ്യ പ്രദീപ്, ആവണി മൽഹാർ, മുഹമ്മദ് മഖ്ബൂൽ മൻസൂർ തുടങ്ങിയവരും ഗോപി സുന്ദറിനു പിറന്നാൾ ആശംസകൾ നേർന്നു. 47–ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം ഗോപി സുന്ദർ ആഘോഷിച്ചത്. നിരവധി ആരാധകർ അദ്ദേഹത്തിന് ആശംസകളറിയിച്ചിരുന്നു.

anjana
ENGLISH SUMMARY:

Gopi Sundar Celebrates 47th Birthday