ghajini-movie-relese

Photo Credit: Facebook/Fanpage

TOPICS COVERED

സൂര്യ, അസിൻ, നയൻതാര, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഏആര്‍ മുരുഗദോസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഗജനി’ ഡിജിറ്റൽ റീമാസ്റ്റേഡ് വെർഷനുമായി ജൂൺ ഏഴിന് തിയറ്ററിൽ റിലീസ് ചെയ്യുന്നു.  2005-ൽ റിലീസ് ചെയ്ത ചിത്രം  തമിഴ് സിനിമകളിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ശ്രീ ശരവണാ ക്രിയേഷൻസിന്റെ ബാനറിൽ സേലം ചന്ദ്രശേഖരൻ നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം രാജശേഖറായിരുന്നു. ഹാരിസ് ജയരാജാണ് സംഗീതം.. പുത്തൻ സാങ്കേതിക മികവോടെ കേരള തമിഴ്നാട് കർണാടക എന്നിവിടങ്ങളിൽ ഒരുമിച്ച് റിലീസ് ചെയ്യുന്ന ‘ഗജിനി’ 2K ഹൈ ക്വാളിറ്റി അറ്റ്മോസിൽ അവതരിപ്പിക്കുന്നു. കേരളത്തിൽ റോഷിക എന്റർപ്രൈസസ് റീലീസ് ‘ഗജിനി’ പ്രദർശനത്തിനെത്തിക്കുന്നു.

ENGLISH SUMMARY:

Digitally remastered version of 'Ghajini' to release in Kerala on June 7