ar-rahman-struggles-in-life

credit:AR Rahman/ Facebook

TOPICS COVERED

തന്‍റെ ജീവിതത്തില്‍  നേരിടേണ്ടിവന്ന വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞ് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ. സ്വകാര്യ ജീവിതത്തിലും സംഗീത ജീവിതത്തിലും അദ്ദേഹത്തിന് നിരവധി പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും കരിയറിന്‍റെ തുടക്ക കാലത്ത് ഒരു ചിത്രത്തിനു വേണ്ടി സംഗീതം ഒരുക്കുമ്പോള്‍ തന്‍റെ സഹോദരി രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്നുവെന്നും അന്നത്തെ ജോലി തിരക്കും സമ്മര്‍ദവും കാരണം സഹോദരിയുടെ അടുത്തുപോകാന്‍ സാധിച്ചില്ലെന്നും റഹ്മാൻ പറയുന്നു. അടുത്തിടെ ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

സഹോദരിയുടെ രോഗവിവരം അറിയിക്കാനായി അമ്മ പലവട്ടം തന്നെ വിളിച്ചെങ്കിലും ജോലിത്തിരക്ക് കാരണം ഫോണ്‍ പോലും എടുക്കാന്‍ പറ്റിയില്ല. രോഗാവസ്ഥ പോലും മനസിലാക്കാന്‍ സാധിക്കാതെയാണ് ജോലി ചെയ്ത് തീര്‍ത്തതെന്നും റഹ്മാന്‍ പറ‍ഞ്ഞു. അമ്മ ആ അവസ്ഥ നന്നായി കൈകാര്യം ചെയ്യുമെന്ന് താന്‍ വിശ്വസിച്ചു. ജോലി തീര്‍ത്തയുടനെ സഹോദരിയെ കാണാനായാണ് താന്‍ പോയത്. സഹോദരിയുടെ നില നല്ലതുപോലെ മെച്ചപ്പെട്ടിരുന്നെന്നും , കണ്ണീരോടെ ദൈവത്തിന് നന്ദിയര്‍പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

റഹ്മാന്‍റെ വാക്കുകള്‍:

അന്ന് എന്റെ ഒരു പെങ്ങൾ അസുഖബാധിതയായി ഗുരുതരാവസ്ഥയിലായിരുന്നു. ഞാൻ ജോലിയുമായി ബന്ധപ്പെട്ട് സ്റ്റുഡിയോയിൽ തിരക്കിലും. അത്യാവശ്യമായി തീർത്തുകൊടുക്കേണ്ട ജോലിയായിരുന്നു അത്. ചിത്രത്തിന്റെ നിർമാതാവ് സാമ്പത്തികബുദ്ധിമുട്ടിലൂടെ കടന്നു പോകുന്ന സമയം. അതുകൊണ്ടുതന്നെ വർക്ക് നീട്ടിവയ്ക്കുക സാധ്യമായിരുന്നില്ല. അന്നേ ദിവസം വൈകിട്ട് 5 മണിക്കുള്ളിൽ ഞാൻ ജോലി പൂർത്തിയാക്കേണ്ടത് അത്യാവശ്യമായിരുന്നു.

പെങ്ങളുടെ അടുത്തേക്കെത്താൻ പറ്റിയ സാഹചര്യമായിരുന്നില്ല അത്. എന്റെ അമ്മ വളരെ സമർഥയാണെന്നും ഗുരുതരമായ അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യാൻ അമ്മയ്ക്കു പറ്റുമെന്നും ഞാൻ വിശ്വസിച്ചു. പറഞ്ഞ സമയത്തിനുള്ളിൽ തന്നെ ജോലി പൂർത്തിയാക്കി പെങ്ങളെ കാണാൻ ഞാൻ നേരെ ആശുപത്രിയിലേക്കു പാഞ്ഞു. അപ്പോഴേക്കും അവളുടെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു. ഞാൻ കണ്ണീരോടെ ദൈവത്തിനു നന്ദിയർപ്പിച്ചു.

ENGLISH SUMMARY:

AR Rahman shares his struggles; Video goes viral on social media