കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസിന് ഇന്ന് 11-ാം പിറന്നാള്‍. നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി ബിടിഎസ് താരം ജിന്‍ മടങ്ങിയെത്തിയത് ആഘോഷിക്കുയാണ് പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍. കൊറിയന്‍ തലസ്ഥാനമായ സോളില്‍ നടക്കുന്ന വാര്‍ഷിക ആഘോഷത്തില്‍ തിരഞ്ഞെടുത്ത ആയിരം ആരാധകരെ ജിന്‍ ആലിംഗനം ചെയ്യും.
മിലിറ്ററി ക്യാംപില്‍ നിന്ന് പുറത്തിറങ്ങിയ ജിന്നിനായി ഡയനാമൈറ്റ് സാക്സഫോണില്‍ വായിച്ച് ആര്‍.എം. 548 ദിവസം സൈനിക ക്യാംപില്‍ ചെലവഴിച്ച ശേഷമാണ് ജിന്നിന്റെ മടങ്ങിവരവ്. ആര്‍മി ക്യാംപിലും ജിന്നിന് യാത്രയയപ്പ് ഒരുക്കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ ആരാധകരോട് സൈനിക ക്യാംപിന് പുറത്ത് ഒത്തുചേരരുതെന്ന് നിര്‍ദേശിച്ചിരുന്നു.
ബാന്‍ഡിലെ മുതിര്‍ന്ന അംഗമായി ജിന്‍ 2022ലാണ് സൈനികസേവനം ആരംഭിച്ചത്. ബാന്‍ഡിന്റെ 11-ാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ട് ജിന്‍ സോളില്‍ ആരാധകരെ കാണും. ഈ വര്‍ഷം തന്നെ ജിന്‍ സോളോ ആല്‍ബും പുറത്തിറങ്ങിയേക്കാം. മറ്റ് ബിടിഎസ് അംഗങ്ങള്‍ സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തുന്നതോടെ, 2025ല്‍ ബാന്‍ഡിന്റെ ലോക പര്യടനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാട്ടും പാടി അവര്‍ ഒന്നിച്ചെത്തുമ്പോള്‍ ചുവടുവയ്ക്കാന്‍ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള ആര്‍മി.