Image Credit: https://www.instagram.com/p/DEpoJZ_SJDw/?img_index=1

കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കുന്ന നടി സാനിയ ഇയ്യപ്പന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ഹല്‍ദി മുതല്‍ വിവാഹം വരെയുളള എല്ലാചടങ്ങുകളിലെയും മുഖ്യ ആകര്‍ഷണം സാനിയയാരുന്നു. സാനിയയുടെ അടുത്ത സുഹൃത്തായ ഷമാസിന്റെയും യാസറിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹാഘോഷത്തിന്‍റെ ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.

ഷമാസിനും യാസറിനും വേണ്ടി ഒരു സര്‍പ്രൈസ് ഡാന്‍സ് ആണ് സാനിയ ഒരുക്കിയിരുന്നത്. വിവാഹാഘോഷത്തിലെ ഏറ്റവും മനോഹരമായ നിമിഷം സാനിയയുടെ ഡാന്‍സ് തന്നെയായിരുന്നെ ആയിരുന്നെന്ന് കൂട്ടുകാരിയും വധുവുമായ ഷമാസ് പറയുന്നു. വധുവിനും വരനുമൊപ്പം വിവാഹം ആഘോഷമാക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. 'നിങ്ങളുടെ അടുത്ത കൂട്ടുകാരി വിവാഹിതയാകുമ്പോള്‍ അതുപോലൊരു ആഘോഷം വേറെയുണ്ടാകില്ല' എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സാനിയ കുറിച്ചത്.

അതേസമയം വിദേശപഠനം ഉപേക്ഷിച്ച് നാട്ടിലെത്തിയ സാനിയ വീണ്ടും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തമിഴ്ചിത്രം സ്വര്‍ഗവാസലാണ് സാനിയയുടെ അവസാനം ഇറങ്ങിയ ചിത്രം. ചിത്രത്തില്‍ ആര്‍ ജെ ബാലാജിക്കൊപ്പം പ്രധാന കഥാപാത്രമായാണ് സാനിയ എത്തിയത്.